പുതിയ ഐടി നയത്തിന് മന്ത്രിസഭയുടെ അംഗീകാരം; ഐടിയിൽ അഞ്ചുലക്ഷം പുതിയ തൊഴിലവസരങ്ങൾഇന്ത്യ- ബ്രസീൽ ഉഭയകക്ഷി വ്യാപാരം കുതിക്കുന്നുഇന്ത്യ – യുഎസ് വ്യാപാര ഡീലിൽ ചർച്ചകൾ മാറ്റി; നെഗോഷ്യേറ്റർ തൽകാലം യുഎസിലേക്കില്ലറഷ്യയുമായി വമ്പന്‍ വ്യാപാരത്തിനൊരുങ്ങി ഇന്ത്യ; ലക്ഷ്യം 100 ശതകോടി ഡോളറിന്റെ വിപണിറെക്കാഡ് ഉയരത്തില്‍ വിദേശ നാണയ ശേഖരം

ഡിജിറ്റൽ രൂപ ഇനി എല്ലാ ഇടപാടുകൾക്കും ഉപയോഗിക്കാം

മുംബൈ: സെൻട്രൽ ബാങ്ക് ഡിജിറ്റൽ കറൻസി ഓഫ്‍ലൈൻ ഇടപാടുകൾക്കും ഉപയോഗിക്കാൻ ആകും. പരീക്ഷണാടിസ്ഥാനത്തിൽ ആണ് ഇപ്പോൾ ആർബിഐ ഡിജിറ്റൽ കറൻസിയുടെ ഉപയോഗം.

ഡിജിറ്റൽ രൂപ ഇനി ബാങ്ക് വാലറ്റുകൾ ഉപയോഗിച്ച് വ്യക്തികൾക്ക് പണം കൈമാറാനാകും. ഗൂഗിൾ പേ, പേടിഎം മാതൃകയിൽ ഡിജിറ്റൽ വാലറ്റിലെ പണം ഇനി വ്യാപാരികൾക്കും കൈമാറാം.

കൂടാതെ, കോർപ്പറേറ്റുകൾക്ക് അവരുടെ ജീവനക്കാർക്കുള്ള ബിസിനസ്സ് യാത്രകൾ പോലുള്ള ചെലവുകൾക്കും ഡിജിറ്രൽ കറൻസി ഉപയോഗിക്കാനാകും. ആർബിഐയുടെ പണനയ അവലോകന യോഗത്തിലാണ് നിർണായകമായ പ്രഖ്യാപനം ഉണ്ടായത്.

നിലവിൽ വിനിമയം ചെയ്യുന്ന നോട്ടുകളുടെയും നാണയങ്ങളുടെയും അതേ മൂല്യത്തിലാണ് ഡിജിറ്റൽ കറൻസികളും. ഇവ ബാങ്കുകൾ ഉൾപ്പെടെയുള്ള ധാനകാര്യ സ്ഥാപനങ്ങളിലൂടെയാകും വിതരണം ചെയ്യുക.

ആ‍ർബിഐ നിർദേശിക്കുന്ന ബാങ്കുകൾ വഴി ഉപയോക്താക്കൾക്ക് ഡിജിറ്റൽ വാലറ്റ് പ്രവർത്തനക്ഷമമാക്കാം. പിന്നീട് വിവിധ ഇടപാടുകൾക്ക് ഇ-രൂപ ഉപയോഗിക്കാൻ ആകും.

രാജ്യാന്തര പണം ഇടപാടുകൾക്കായും സെൻട്രൽ ബാങ്ക് ഡിജിറ്റൽ കറൻസി അധികം വൈകാതെ ഉപയോഗിക്കാൻ ആകും.

ഇതിനായി കേന്ദ്രവും ആർബിഐയും സജീവമായി പ്രവർത്തിക്കുകയാണെന്ന് കഴിഞ്ഞ മാസം കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ വ്യക്തമാക്കിയിരുന്നു.

X
Top