ട്രംപ് തീരുവ ഇന്ത്യയുടെ തൊഴിലധിഷ്ഠിത മേഖലകളെ ബാധിക്കുന്നു, കരുത്തുകാട്ടി സമുദ്രോത്പന്ന മേഖലഗാര്‍ഹിക വരുമാന സര്‍വ്വേയ്‌ക്കൊരുങ്ങി കേന്ദ്രസര്‍ക്കാര്‍, അഞ്ച് പതിറ്റാനിടയില്‍ ആദ്യംഫിന്‍ടെക്ക് മേഖലയെ ട്രാക്ക് ചെയ്യാന്‍ പുതിയ ക്ലാസിഫിക്കേഷന്‍ കോഡ്ആര്‍ബിഐ സ്വര്‍ണ്ണ ശേഖരം ആദ്യമായി 100 ബില്യണ്‍ ഡോളറിന് മുകളില്‍ഇന്ത്യയുടെ വിദേശ നാണ്യ ശേഖരത്തില്‍ 2.18 ബില്യണ്‍ ഡോളര്‍ ഇടിവ്

ഡിജിറ്റല്‍ ലൈഫ് സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിക്കുന്നത് എളുപ്പമാക്കാന്‍ ഡിഎല്‍സി ക്യാമ്പയ്ന്‍

ന്യൂഡല്‍ഹി: ലൈഫ് സര്‍ട്ടിഫിക്കറ്റുകള്‍  സമര്‍പ്പിക്കുന്നത് എളുപ്പമാക്കാനായി പെന്‍ഷന്‍ & പെന്‍ഷനേഴ്സ് വെല്‍ഫെയര്‍ വകുപ്പിന്റെ (DoPPW) രാജ്യവ്യാപക ഡിജിറ്റല്‍ ലൈഫ് സര്‍ട്ടിഫിക്കറ്റ് (DLC) കാമ്പയിന്‍.  2,000 ജില്ലകളിലും സബ്-ഡിവിഷണല്‍ ആസ്ഥാനങ്ങളിലും 2025 നവംബര്‍ 1 മുതല്‍ നവംബര്‍ 30 വരെയാണ് കാമ്പയിന്‍.80 വയസ്സോ അതില്‍ കൂടുതലോ പ്രായമുള്ള മുതിര്‍ന്ന പൗരന്മാര്‍ക്ക്  ലൈഫ് സര്‍ട്ടിഫിക്കറ്റുകള്‍ നേരത്തെ സമര്‍പ്പിക്കാന്‍ അനുവാദമുണ്ട്. കൂടുതല്‍ സമയവും സഹായവും ആവശ്യമായതിനാലാണിത്.

ജീവന്‍ പ്രമാന്‍ എന്നറിയപ്പെടുന്ന ഡിജിറ്റല്‍ ലൈഫ് സര്‍ട്ടിഫിക്കറ്റ്, പെന്‍ഷന്‍കാര്‍ സമര്‍പ്പിക്കേണ്ട ലൈഫ് സര്‍ട്ടിഫിക്കറ്റിന്റെ ഒരു ഇലക്ട്രോണിക് പതിപ്പാണ്. ആധാര്‍ അടിസ്ഥാനമാക്കിയുള്ള ബയോമെട്രിക് പ്രാമാണീകരണം ഇതില്‍ ഉപയോഗിക്കുന്നു. പരമ്പരാഗത പേപ്പര്‍ അധിഷ്ഠിത സര്‍ട്ടിഫിക്കറ്റിന് പകരമായാണ് ഈ ഡിജിറ്റല്‍ സര്‍ട്ടിഫിക്കറ്റുകള്‍. ഇതുവഴി പെന്‍ഷന്‍ ഓഫീസുകളുടെ സന്ദര്‍ശനം ഒഴിവാക്കാം.

ജീവന്‍ പ്രമാന്‍ സര്‍ട്ടിഫിക്കറ്റ് സൃഷ്ടിക്കുന്നതിന്, പെന്‍ഷന്‍കാര്‍ അവരുടെ ആധാര്‍ നമ്പര്‍ അല്ലെങ്കില്‍ വെര്‍ച്വല്‍ ഐഡി (വിഐഡി), പൂര്‍ണ്ണമായ പേര്, മൊബൈല്‍ നമ്പര്‍, പെന്‍ഷന്‍ സംബന്ധിയായ വിശദാംശങ്ങള്‍ എന്നിവ നല്‍കണം. പെന്‍ഷന്‍ പേയ്മെന്റ് ഓര്‍ഡര്‍ (പിപിഒ) നമ്പര്‍, പെന്‍ഷന്‍ അക്കൗണ്ട് നമ്പര്‍, ബാങ്ക് നാമം, പെന്‍ഷന്‍ അനുവദിച്ച് വിതരണം ചെയ്ത അധികാരികളുടെ പേരുകള്‍ എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു. മുന്‍ വര്‍ഷങ്ങളില്‍ ഡിഎല്‍സി സമര്‍പ്പിച്ചിട്ടുണ്ടെങ്കില്‍,  ഈ വിശദാംശങ്ങള്‍ സ്വയമേവ പൂരിപ്പിക്കപ്പെടും.

19 പെന്‍ഷന്‍ വിതരണ ബാങ്കുകള്‍, ഇന്ത്യ പോസ്റ്റ് പേയ്മെന്റ് ബാങ്ക് (ഐപിപിബി), രജിസ്റ്റര്‍ ചെയ്ത 57 പെന്‍ഷനേഴ്സ് വെല്‍ഫെയര്‍ അസോസിയേഷനുകള്‍, കണ്‍ട്രോളര്‍ ജനറല്‍ ഓഫ് ഡിഫന്‍സ് അക്കൗണ്ട്‌സ് (സിജിഡിഎ), ടെലികമ്മ്യൂണിക്കേഷന്‍സ് വകുപ്പ് (ഡിഒടി), റെയില്‍വേസ്, യുണീക്ക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യ (യുഐഡിഎഐ), ഇലക്ട്രോണിക്‌സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി മന്ത്രാലയം (എംഇഐടിവൈ) എന്നിവയുമായി സഹകരിച്ചാണ് കാമ്പെയ്ന്‍.ഈ സംഘടനകള്‍ 300-ലധികം നഗരങ്ങളില്‍ ക്യാമ്പുകള്‍ നടത്തും.യാത്ര ചെയ്യാന്‍ കഴിയാത്ത വൃദ്ധര്‍, വികലാംഗര്‍, രോഗികള്‍ എന്നിവര്‍ക്കായി വീടുകളിലും ആശുപത്രികളിലും സന്ദര്‍ശനങ്ങള്‍ ക്രമീകരിക്കും.

പെന്‍ഷന്‍കാര്‍ക്ക് ഒന്നിലധികം രീതികളിലൂടെ അവരുടെ ലൈഫ് സര്‍ട്ടിഫിക്കറ്റുകള്‍ സമര്‍പ്പിക്കാം. ജീവന്‍ പ്രമാണ്‍ വെബ്സൈറ്റ് സന്ദര്‍ശിച്ച് ആധാര്‍ പ്രാമാണീകരണം ഓണ്‍ലൈനായി നടത്തുക, സര്‍ട്ടിഫിക്കറ്റ് ശേഖരിക്കാന്‍ പോസ്റ്റ്മാനോട് അഭ്യര്‍ത്ഥിക്കുക, ബാങ്കിംഗ് സേവനങ്ങള്‍ ഉപയോഗിക്കുക,  നിയുക്ത ഉദ്യോഗസ്ഥന്‍ വഴി സ്വമേധയാ ഒപ്പിട്ട സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിക്കുക എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു. എല്ലാ പെന്‍ഷന്‍കാര്‍ക്കും, പ്രത്യേകിച്ച് വിദൂര പ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ക്ക് ഇതുവഴി പ്രക്രിയ എളുപ്പമാക്കാം.

ലൈഫ് സര്‍ട്ടിഫിക്കറ്റ് ആജീവനാന്തം സാധുതയുള്ളതല്ല.പെന്‍ഷന്‍കാര്‍ ജീവിച്ചിരിപ്പുണ്ടെന്നും പെന്‍ഷന്‍ പേയ്മെന്റുകള്‍ സ്വീകരിക്കാന്‍ യോഗ്യരാണെന്നും സ്ഥിരീകരിക്കുന്നതിന് എല്ലാ വര്‍ഷവും ഇത് സമര്‍പ്പിക്കണം. സമര്‍പ്പിക്കാത്ത പക്ഷം പെന്‍ഷന്‍ വൈകാനും നിര്‍ത്തലാക്കാനും സാധ്യതയുണ്ട്.

X
Top