പ്രധാന വ്യവസായ മേഖലകളുടെ വളര്‍ച്ച സെപ്തംബറില്‍ ഇടിഞ്ഞുമോദിയ്ക്ക് ദീപാവലി ആശംസകള്‍ നേര്‍ന്ന് ട്രംപ്, വ്യാപാരക്കരാര്‍ ചര്‍ച്ചയായിവിഴിഞ്ഞത്ത് ഷിപ് ടു ഷിപ്പ് ബങ്കറിംഗ് തുടങ്ങി അദാനിഉത്സവകാല പെയ്‌മെന്റുകളില്‍ യുപിഐ മുന്നില്‍സമ്മര്‍ദ്ദങ്ങള്‍ക്കിടയിലും ഇന്ത്യയിലേയ്ക്കുള്ള എണ്ണവിതരണം തുടരുന്നു: റഷ്യന്‍ വിദേശകാര്യ സഹമന്ത്രി ആന്‍ഡ്രി റുഡെന്‍കോ

ഡിജിറ്റൽ ഡയഗ്നോസ്റ്റിക് സ്റ്റാർട്ടപ്പായ 5C നെറ്റ്‌വർക്ക് 4.6 മില്യൺ ഡോളർ സമാഹരിച്ചു

മുംബൈ: ഡീപ് ടെക് വെഞ്ച്വർ ക്യാപിറ്റൽ സ്ഥാപനമായ സെലെസ്റ്റ ക്യാപിറ്റൽ നേതൃത്വം നൽകിയ സീരീസ് എ ഫണ്ടിംഗ് റൗണ്ടിൽ 4.6 മില്യൺ ഡോളർ സമാഹരിച്ച് ഓൺലൈൻ മെഡിക്കൽ ഡയഗ്‌നോസ്റ്റിക്‌സ് പ്ലാറ്റ്‌ഫോമായ 5C നെറ്റ്‌വർക്ക്.

നിലവിലുള്ള നിക്ഷേപകരായ യൂണിറ്റ്സ് വെഞ്ചേഴ്‌സ്, ആക്‌സിലർ വെഞ്ച്വേഴ്‌സ് എന്നിവയും അജയ് ഗുപ്ത, രോഹിത് റസ്ദാൻ, ശിവ് തല്ലം തുടങ്ങിയ ഏഞ്ചൽ നിക്ഷേപകരും ഈ ഫണ്ടിങ്ങിൽ പങ്കാളികളായതായി സ്റ്റാർട്ടപ്പ് പ്രസ്താവനയിൽ പറഞ്ഞു.

സേവനങ്ങൾ വർധിപ്പിക്കുന്നതിനും പ്രവർത്തനം വിപുലീകരിക്കുന്നതിനുമായി ഈ സമാഹരിച്ച മൂലധനം ഉപയോഗിക്കാൻ സ്റ്റാർട്ടപ്പ് പദ്ധതിയിടുന്നു. ഒരു ടെസ്റ്റ് ബുക്ക് ചെയ്യുന്നത് മുതൽ കൃത്യവും സമയബന്ധിതവുമായ റിപ്പോർട്ടുകൾ ഡിജിറ്റലായി നേടുന്നത് വരെയുള്ള രോഗികൾക്കുള്ള മുഴുവൻ ഡയഗ്നോസ്റ്റിക് അനുഭവവും മെച്ചപ്പെടുത്താൻ 5C ഉദ്ദേശിക്കുന്നു.

X
Top