തൊഴിലില്ലായ്മ നിരക്ക് ഓഗസ്റ്റില്‍ 5.1 ശതമാനമായി കുറഞ്ഞുഇന്ത്യന്‍ കാര്‍ഷിക മേഖലയുടെ ആദ്യപാദ വളര്‍ച്ചാ നിരക്ക് ലോകത്തിലെ ഉയര്‍ന്നത്:  ശിവരാജ് സിംഗ് ചൗഹാന്‍ഡോളറിനെതിരെ 8 പൈസ നേട്ടത്തില്‍ രൂപനിക്ഷേപത്തട്ടിപ്പിന് കേന്ദ്ര ധനമന്ത്രിയുടെ വ്യാജ എഐ വീഡിയോ; ജാഗ്രത വേണമെന്ന് സൈബർ പോലീസ്ഇൻവെസ്റ്റ് കേരള ഗ്ലോബൽ സമ്മിറ്റിലൂടെ വ്യവസായ രംഗത്ത് വലിയ മുന്നേറ്റം സാധ്യമായി;പി രാജീവ്

ഡിജിയാത്ര ആപ്ലിക്കേഷനിലെ ഉപഭോക്തൃ രജിസ്‌ട്രേഷന്‍ ദശലക്ഷം കവിഞ്ഞു

ന്യൂഡല്‍ഹി: ഡിജി യാത്ര ആപ്പിലെ രജിസ്‌ട്രേഷന്‍ ഒരു ദശലക്ഷം കവിഞ്ഞു.866,000 ആന്‍ഡ്രോയിഡ് ഉപയോക്താക്കളും 154,000 ഐഒഎസ് ഉപയോക്താക്കളും അപ്ലിക്കേഷന്‍ ഡൗണ്‍ലോഡ് ചെയ്തതായി വ്യോമയാന മന്ത്രാലയം വ്യക്തമാക്കുന്നു. വാരണാസിയിലാണ് ഏറ്റവും കൂടുതല്‍ യാത്രക്കാര്‍ ഈ സൗകര്യം ഉപയോഗിക്കുന്നത്.

തൊട്ടുപിന്നില്‍ വിജയവാഡ. ലളിതമായ മൂന്ന് ഘട്ട രജിസ്‌ട്രേഷന്‍ പ്രക്രിയയാണ് അപ്ലിക്കേഷനിലുള്ളത്. വിമാനതാവള പരിസരത്ത് മുഖം സ്‌ക്രീന്‍ ചെയ്ത് ഇത് പൂര്‍ത്തിയാക്കാം.

അതിന് ശേഷം ടെര്‍മിനലുകളിലും സുരക്ഷാ ചെക്ക് ഏരിയയിലും ബോര്‍ഡിംഗ് ഗേറ്റുകളിലും തടസമില്ലാതെ യ്ാത്ര ചെയ്യാനാകും.ഒരു വികേന്ദ്രീകൃത മൊബൈല്‍ അധിഷ്ഠിത ഐഡി സ്റ്റോറേജ് പ്ലാറ്റ്‌ഫോമായ ഡിജിയാത്രയില്‍ വിമാന യാത്രികര്‍ക്ക് അവരുടെ ഐഡികളും യാത്രാ രേഖകളും സൂക്ഷിക്കാം. ഇത് വഴി നീണ്ട സുരക്ഷാ ക്യൂ ഒഴിവാക്കാന്‍ സാധിക്കും.

നൂഡല്‍ഹി.ബെംഗളൂരു,വാരണാസി എന്നീ മൂന്ന് വിമാനതാവളങ്ങളിലായിരുന്നു ലോഞ്ചിംഗ്. 2022 ഡിസംബറില്‍ തുടങ്ങിയ സംവിധാനം പിന്നീട് വിജയവാഡ,കൊല്‍ക്കത്ത, ഹൈദരാബാദ്,പൂനെ എന്നിവിടങ്ങളിലേയ്ക്ക് വ്യാപിപ്പിച്ചു.

X
Top