എല്‍പിജി പ്രതിസന്ധി ടൂറിസം മേഖലയ്ക്കും തിരിച്ചടിയാകുന്നുപരുത്തി വിപണിയില്‍ റെക്കോര്‍ഡ് കുതിപ്പ്; സംഭരണം 104 ലക്ഷം ബെയ്‌ലുകള്‍ കടന്നുവിലക്കയറ്റത്തോത് ഏറ്റവും കൂടുതലുള്ള സംസ്ഥാനങ്ങളിൽ കേരളം മൂന്നാമത്യുദ്ധത്തില്‍ ചിറകറ്റ് ആഗോള വ്യോമയാന മേഖല; ഗള്‍ഫ് വ്യോമപാതകളില്‍ കടുത്ത നിയന്ത്രണംഫെബ്രുവരിയിൽ പണപ്പെരുപ്പം ഉയർന്നു

ഓർക്കിഡ് ഫാർമയിലെ ഓഹരികൾ വിൽക്കാൻ ധനുക അഗ്രിടെക്

മുംബൈ: കുറച്ച് വർഷങ്ങൾക്ക് മുമ്പ് ഓർക്കിഡ് ഫാർമയെ ഏറ്റെടുത്ത ധനുക ഗ്രൂപ്പ് 2023 മാർച്ചോടെ ഫാർമ കമ്പനിയിലെ 15 ശതമാനം ഓഹരികൾ വിൽക്കാൻ ഒരുങ്ങുന്നു. ഓർക്കിഡ് ഫാർമയിലെ ഹോൾഡിംഗ് കുറയ്ക്കുന്നതിനുള്ള എല്ലാ ഓപ്ഷനുകളും തങ്ങൾ നോക്കുകയാണെന്ന് ധനുക അഗ്രിടെക് എംഡി എം.കെ.ധനുക സിഎൻബിസി-ടിവി 18-നോട് പറഞ്ഞു.

ഓർക്കിഡ് ഫാർമയിലെ ഓഹരി പങ്കാളിത്തം കുറയ്ക്കുന്നതിനുള്ള മാർഗം തങ്ങൾ നോക്കുകയാണെന്നും. അതിന്റെ ഭാഗമായി 2023 മാർച്ചോടെ 15 ശതമാനം ഓഹരികൾ വിൽക്കാൻ തങ്ങൾ ഉദ്ദേശിക്കുന്നതായും അദ്ദേഹം അറിയിച്ചു. ഓഹരി വിൽപ്പനയ്ക്ക് ശേഷം ഓർക്കിഡ് ഫാർമ, ധനുക ലാബ്‌സ് എന്നിവയെ ലയിപ്പിക്കാൻ ഗ്രൂപ്പ് പദ്ധതിയിടുന്നതായും അദ്ദേഹം പറഞ്ഞു.

1992 ജൂലൈയിൽ സ്ഥാപിതമായ ചെന്നൈ ആസ്ഥാനമായുള്ള ഒരു ഇന്ത്യൻ ഫാർമസ്യൂട്ടിക്കൽ കമ്പനിയാണ് ഓർക്കിഡ് കെമിക്കൽസ് & ഫാർമസ്യൂട്ടിക്കൽസ് ലിമിറ്റഡ്. വിപണി മൂലധനം പ്രകാരം മികച്ച 500 ഇന്ത്യൻ കമ്പനികളിൽ ഒന്നാണ് ഇത്.

X
Top