സാമ്പത്തിക സർവെയുടെ വിശദാംശങ്ങൾഇന്ത്യ 7.2% വരെ വളരുമെന്ന് കേന്ദ്ര സാമ്പത്തിക സർവേകേരള ബജറ്റ് 2026: സർക്കാരിന്റെ വരവ് – ചെലവ് പ്രതീക്ഷകൾ ഇങ്ങനെകേരളാ ബജറ്റ്: പിന്നാക്കക്ഷേമത്തിന് 200 കോടി; ന്യൂനപക്ഷ വിദ്യാർഥികൾക്ക് വിദേശത്ത് പഠിക്കാൻ സ്‌കോളർഷിപ്പ്തിരഞ്ഞെടുപ്പിന്‍റെ പടിവാതിൽക്കൽ രണ്ടാം പിണറായി സർക്കാരിന്റെ അവസാന ബജറ്റ്; സ്ത്രീ-വയോജന ക്ഷേമം, ഡിഎ കുടിശ്ശിക തുടങ്ങി വികസന വരെ നീളുന്ന പ്രഖ്യാപനങ്ങൾ

ധനം @ 35

  • ബിസിനസ് കേരളത്തിൻ്റെ ആഘോഷരാവായി ‘ഡി ഡേ’
  • ധനം ബിസിനസ് എക്‌സലന്‍സ് അവാര്‍ഡുകള്‍ സമ്മാനിച്ചു

കൊച്ചി: മലയാളത്തിലെ ഏറ്റവും വലിയ ബിസിനസ് മാധ്യമമായ ‘ധനത്തിൻ്റെ 35- ആം വാർഷികത്തോട് അനുബന്ധിച്ചുള്ള ബിസിനസ് സമ്മിറ്റ് കൊച്ചിയിൽ സംഘടിപ്പിച്ചു. ധനമന്ത്രി കെഎൻ ബാലഗോപാൽ ഉദ്ഘാടനം ചെയ്തു. ബിസിനസ് കേരളത്തിൻ്റെ വലിയ സംഗമ വേദിയായി ചടങ്ങ് മാറി. കേരളത്തിൻ്റെ വ്യവസായ അന്തരീക്ഷം തിരിച്ചു കൊണ്ടുവരാൻ സാധ്യമായതെല്ലാം സർക്കാർ ചെയ്യുന്നുണ്ടെന്ന് ധനമന്ത്രി പറഞ്ഞു. സർക്കാർ മികച്ച മനുഷ്യ ശേഷി വികസനത്തിനായി വലിയ തുക ചെലവഴിക്കുന്നു. ലോകത്തിൻ്റെ ഏത് കോണിൽ ചെന്നാലും മികവ് കാണിക്കാൻ തക്ക ശേഷി വിദ്യാർത്ഥികൾക്കുള്ളത് അതുകൊണ്ടാണെന്ന് അദ്ദേഹം വിശദീകരിച്ചു.
ധനം ബിസിനസ് എക്സലൻസ് അവാർഡുകൾ മന്ത്രി സമ്മാനിച്ചു.
ഇൻഫോസിസ് കോ- ഫൗണ്ടർ ക്രിസ് ഗോപാലകൃഷ്ണനാന്ന് ധനം ലൈഫ്ടൈം അച്ചീവ്മെൻ്റ് അവാർഡ്.
ധനം ചെയ്ഞ്ച് മേയ്ക്കര്‍ അവാര്‍ഡ് കുടുംബശ്രീ മിഷനു വേണ്ടി എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ അനുകുമാരി ഐ.എഎസ് ഏറ്റുവാങ്ങി.
ഫാക്ട് ചെയര്‍മാനും മാനേജിംഗ് ഡയറക്റ്ററുമായ കിഷോര്‍ റുംഗ്തയാണ് ‘ധനം ബിസിനസ് പ്രൊഫഷണല്‍ ഓഫ് ദി ഇയര്‍.
‘ധനം എസ്.എം.ഇ എന്റര്‍പ്രണര്‍ ഓഫ് ദി ഇയര്‍’ പുരസ്‌കാരം പോപ്പീസ് ബേബി കെയര്‍ പ്രോഡക്റ്റ്സ് സി.എം.ഡി ഷാജു തോമസ് ഏറ്റുവാങ്ങി.
സേവന മെഡിനീഡ്സിന്റെ മാനേജിംഗ് ഡയറക്റ്റര്‍ ബിനു ഫിലിപ്പോസിനാണ് ‘ധനം വുമണ്‍ എന്റര്‍പ്രണര്‍ ഓഫ് ദി ഇയര്‍’ അവാർഡ്.
‘ധനം സ്റ്റാര്‍ട്ടപ്പ് ഓഫ് ദി ഇയര്‍ അവാര്‍ഡ്’ ജെന്‍ റോബോട്ടിക്സിന്റെ സാരഥി നിഖില്‍ പി. സ്വീകരിച്ചു.
ബിസിനസ് വിപുലികരണത്തിൻ്റെ രസതന്ത്രം ചർച്ച ചെയ്ത പാനൽ ചർച്ചയും ശ്രദ്ധേയമായി. ഐബിസ് എക്സിക്യുട്ടിവ് വികെ മാത്യുസ് നേതൃത്വം നൽകി. ഗ്രൂപ്പ് മീരാൻ ചെയർമാൻ, വി ഗാർഡ് ചെയർമാൻ എമിരറ്റസ് കൊചൗസേപ്പ് ചിറ്റിലപ്പിള്ളി എന്നിവർ ചർച്ചകളിൽ സംസാരിച്ചു.

X
Top