ജിഎസ്ടി പരിഷ്‌ക്കരണം ധനക്കമ്മി ലക്ഷ്യം കൈവരിക്കുന്നതില്‍ നിന്നും കേന്ദ്രസര്‍ക്കാറിനെ തടയില്ല-റിപ്പോര്‍ട്ട്‌യുഎസിലേയ്ക്കുള്ള ഇന്ത്യയുടെ കയറ്റുമതിയില്‍ വര്‍ദ്ധനഎസ്ആന്റ്പിയുടെ റേറ്റിംഗ് വര്‍ദ്ധന കുറഞ്ഞ നിരക്കില്‍ വായ്പയെടുക്കാന്‍ രാജ്യത്തെ സഹായിക്കും100 കാര്‍ഷിക ജില്ലകളെ ശാക്തീകരിക്കാന്‍ കേന്ദ്രസര്‍ക്കാര്‍, 24,000 കോടി രൂപ വകയിരുത്തുംജിഎസ്ടി പരിഷ്‌ക്കരണം: പത്തിലൊന്ന് നിത്യോപയോഗ വസ്തുക്കളുടെ വില കുറയും

ഗോഫസ്റ്റിന് ഡിജിസിഎയുടെ കാരണം കാണിക്കല്‍ നോട്ടീസ്

ന്യൂഡല്‍ഹി: കോര്‍പറേറ്റ് പാപ്പരത്ത പ്രക്രിയ സ്വമേധയ ആരംഭിച്ച ഗോഫസ്റ്റിന് ഡിജിസിഎ (ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍) കാരണം കാണിക്കല്‍ നോട്ടീസ് അയച്ചു. ഇനിയൊരറിപ്പുണ്ടാകുന്നത് വരെ ടിക്കറ്റ് വില്‍പന നിര്‍ത്തിവയ്ക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്. വാഡിയ ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള കമ്പനിയാണ് ഗോഫസ്റ്റ്.

അതേസമയം പാപ്പരത്ത പരിഹാര ഹര്‍ജിയില്‍ എത്രയും പെട്ടെന്ന് തീരുമാനമെടുക്കാന്‍ ഗോഫസ്റ്റ്, ദേശീയ കമ്പനി നിയമ ട്രൈബ്യൂണലിനോടാവശ്യപ്പെട്ടു. മുതിര്‍ന്ന അഭിഭാഷകന്‍ പി നാഗേഷും പ്രഞ്ജല്‍ കിഷോറുമാണ് കമ്പനിയെ പ്രതിനിധീകരിച്ച് ട്രൈബ്യൂണലിന് മുന്നില്‍ ഹാജരായത്. ഹര്‍ജിയില്‍ ഉത്തരവ് നല്‍കാന്‍ മെയ് 4 ന് ട്രിബ്യൂണല്‍ വിസമ്മതിച്ചിരുന്നു.

പകരം ഉത്തരവ് മറ്റൊരുദിവസത്തേയ്ക്ക് മാറ്റി. പാപ്പരത്ത നടപടികള്‍ ആരംഭിക്കുന്നതിലൂടെ എയര്‍ലൈനിനെ രക്ഷിച്ചെടുക്കാനാകുമെന്ന് അഭിഭാഷകര്‍ വാദിച്ചു. വിമാനം പാട്ടത്തിന് നല്‍കിയവര്‍, അതിന്റെ രജിസ്‌ട്രേഷന്‍ റദ്ദാക്കാന്‍ തുടങ്ങിയെന്ന് അവര്‍ ബോധിപ്പിക്കുന്നു.

17 വര്‍ഷത്തിലേറെയായി സര്‍വീസ് നടത്തുന്ന ഗോ ഫസ്റ്റ് മെയ് 15 വരെ ടിക്കറ്റ് വില്‍പ്പന താല്‍ക്കാലികമായി നിര്‍ത്തിവച്ചിരിക്കുകയാണ്.

X
Top