ട്രംപ് തീരുവ ഇന്ത്യയുടെ തൊഴിലധിഷ്ഠിത മേഖലകളെ ബാധിക്കുന്നു, കരുത്തുകാട്ടി സമുദ്രോത്പന്ന മേഖലഗാര്‍ഹിക വരുമാന സര്‍വ്വേയ്‌ക്കൊരുങ്ങി കേന്ദ്രസര്‍ക്കാര്‍, അഞ്ച് പതിറ്റാനിടയില്‍ ആദ്യംഫിന്‍ടെക്ക് മേഖലയെ ട്രാക്ക് ചെയ്യാന്‍ പുതിയ ക്ലാസിഫിക്കേഷന്‍ കോഡ്ആര്‍ബിഐ സ്വര്‍ണ്ണ ശേഖരം ആദ്യമായി 100 ബില്യണ്‍ ഡോളറിന് മുകളില്‍ഇന്ത്യയുടെ വിദേശ നാണ്യ ശേഖരത്തില്‍ 2.18 ബില്യണ്‍ ഡോളര്‍ ഇടിവ്

ഇന്‍ഡിഗോക്ക് 20 ലക്ഷം പിഴ ചുമത്തി ഡിജിസിഎ; ഉത്തരവിനെ ചോദ്യം ചെയ്ത് വിമാനക്കമ്പനി

ന്യൂഡൽഹി: രാജ്യത്തെ മുൻനിര വിമാനക്കമ്പനിയായ ഇൻഡിഗോക്ക് പൈലറ്റ് പരിശീലനത്തിലെ വീഴ്ചകൾ ചൂണ്ടിക്കാട്ടി ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (DGCA) 20 ലക്ഷം രൂപ പിഴ ചുമത്തി. വിമാന സുരക്ഷാ ചട്ടങ്ങൾ കർശനമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായാണ് ഡി.ജി.സി.എ യുടെ ഈ നിർണായക നടപടി.

പൈലറ്റുമാർക്ക് പരിശീലനം നൽകുന്നതിൽ കമ്പനി ഗുരുതരമായ ലംഘനം വരുത്തിയെന്നാണ് റെഗുലേറ്ററുടെ കണ്ടെത്തൽ. അപകടസാധ്യതകൾ കൂടുതലുള്ള ‘കാറ്റഗറി സി’ എയർഡ്രോമുകളിലെ (Category C aerodromes) പ്രവർത്തനങ്ങൾക്കായി പൈലറ്റുമാർക്ക് ആവശ്യമായ യോഗ്യതയുള്ള സിമുലേറ്ററുകൾ ഉപയോഗിച്ച് പരിശീലനം നൽകുന്നതിൽ ഇൻഡിഗോ പരാജയപ്പെട്ടു. വ്യോമയാന സുരക്ഷാ മാനദണ്ഡങ്ങൾ അനുസരിച്ച് ഇത് നിർബന്ധമാണ്. യാത്രക്കാരുടെ സുരക്ഷയ്ക്ക് നൽകേണ്ട പ്രാധാന്യം അടിവരയിടുന്നതാണ് ഡി.ജി.സി.എ.യുടെ നടപടി.

ഡി.ജി.സി.എ.യുടെ ഉത്തരവിനെ അപ്പലേറ്റ് അതോറിറ്റിക്ക് മുന്നിൽ നിയമപരമായി ചോദ്യം ചെയ്യുമെന്ന് ഇൻഡിഗോ വ്യക്തമാക്കി. നിലവില്‍ ചുമത്തിയിരിക്കുന്ന പിഴ തങ്ങളുടെ സാമ്പത്തിക കാര്യങ്ങളെയോ വിമാന സർവീസുകളെയോ ബാധിക്കുന്ന തരത്തിലുള്ളതല്ലെന്നും കമ്പനി അറിയിച്ചു.

X
Top