ട്രംപ് തീരുവ ഇന്ത്യയുടെ തൊഴിലധിഷ്ഠിത മേഖലകളെ ബാധിക്കുന്നു, കരുത്തുകാട്ടി സമുദ്രോത്പന്ന മേഖലഗാര്‍ഹിക വരുമാന സര്‍വ്വേയ്‌ക്കൊരുങ്ങി കേന്ദ്രസര്‍ക്കാര്‍, അഞ്ച് പതിറ്റാനിടയില്‍ ആദ്യംഫിന്‍ടെക്ക് മേഖലയെ ട്രാക്ക് ചെയ്യാന്‍ പുതിയ ക്ലാസിഫിക്കേഷന്‍ കോഡ്ആര്‍ബിഐ സ്വര്‍ണ്ണ ശേഖരം ആദ്യമായി 100 ബില്യണ്‍ ഡോളറിന് മുകളില്‍ഇന്ത്യയുടെ വിദേശ നാണ്യ ശേഖരത്തില്‍ 2.18 ബില്യണ്‍ ഡോളര്‍ ഇടിവ്

വിമാന സര്‍വീസുകള്‍ പുനരാരംഭിക്കാന്‍ ഗോഫസ്റ്റിന് അനുമതി

ന്യൂഡല്‍ഹി: വിമാന സര്‍വീസുകള്‍ പുന:രാരംഭിക്കാന്‍ ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ (ഡിജിസിഎ) ഗോഫസ്റ്റിന് അനുമതി നല്‍കി. നിബന്ധനകള്‍ക്ക് വിധേയമായാണ് അനുമതി. ഇടക്കാല ധനസഹായം ലഭ്യമാകുകയും റെഗുലേറ്റര്‍ ഫ്‌ലൈറ്റ് ഷെഡ്യൂള്‍ അംഗീകരിക്കുകയും വേണം.

അതിനു ശേഷം മാത്രമേ എയര്‍ലൈനിന് സര്‍വീസ് പുനരാരംഭിക്കാനാകൂ.കൂടാതെ, ബാധകമായ എല്ലാ റെഗുലേറ്ററി ആവശ്യകതകളും പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാനും വിമാനങ്ങളുടെ വായുസഞ്ചാരം ഉറപ്പാക്കാനും  തൃപ്തികരമായ ഹാന്‍ഡ്‌ലിംഗ് ഫ്‌ലൈറ്റിന് വിമാനങ്ങള്‍ വിധേയമാക്കാനും നിര്‍ദ്ദേശിച്ചിട്ടുണ്ട്. നേരത്തെ ഡിജിസിഎ ആവശ്യപ്പെട്ടതിനനുസരിച്ച് ഗോഫസ്റ്റ് അധിക വിവരങ്ങള്‍ സമര്‍പ്പിച്ചിരുന്നു.

ഓഡിറ്റിംഗ് നടത്തിയ ശേഷമാണ് റെഗുലേറ്റര്‍ എര്‍ലൈനിനോട് അധിക വിവരങ്ങള്‍ ആവശ്യപ്പെട്ടത്. കടക്കെണിയിലായ ഗോ ഫസ്റ്റ് മെയ് 3 മുതല്‍ പ്രവര്‍ത്തനം നിര്‍ത്തിവച്ചിരിക്കയാണ്. 17 വര്‍ഷത്തെ നിരന്തര സേവനത്തിന് ഒടുവിലാണ്‌ എയര്‍ലൈന്‍ നിലത്തിറക്കിയത്.

X
Top