ടോള്‍ വരുമാനം 2027 ഓടെ 1.40 ലക്ഷം കോടിയാകുമെന്ന് നിതിൻ ഗഡ്കരിപൊതുമേഖല ബാങ്കുകളിലെ ഓഹരി വില്‍പന: ഉപദേഷ്ടാക്കളെ നിയമിക്കാനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍ഇന്ത്യയുടെ മൊത്തം മൂല്യം 9.82 ലക്ഷം കോടി ഡോളറാകുംനിക്ഷേപ ഉടമ്പടി: ഒരു ഡസന്‍ രാജ്യങ്ങളുമായി ഇന്ത്യ ചര്‍ച്ചയില്‍സാമ്പത്തിക സമത്വത്തില്‍ ഇന്ത്യ മെച്ചപ്പെടുന്നതായി ലോകബാങ്ക് റിപ്പോര്‍ട്ട്

താഴ്ച വരിച്ച് ദെവ്യാനി ഇന്റര്‍നാഷണല്‍ ഓഹരി

ന്യൂഡല്‍ഹി: എബിറ്റ മാര്‍ജിന്‍ താഴ്ന്നതിനെ തുടര്‍ന്ന് വെള്ളിയാഴ്ച ദെവ്യാനി ഇന്റര്‍നാഷണലിന്റെ ഓഹരി തിരിച്ചടി നേരിട്ടു. 0.75 ശതമാനം നഷ്ടം നേരിട്ട് 158.25 രൂപയിലായിരുന്നു ക്ലോസിംഗ്. ഉയര്‍ന്ന പണപ്പെരുപ്പം,അസംസ്‌കൃത വസ്തുക്കളുടെ വില, ദുര്‍ബലമായ ഡിമാന്‍ഡ് എന്നിവയാണ് കെഎഫ്‌സി ഷോറൂം ശൃംഖലയെ ബാധിച്ചത്.

എബിറ്റ മാര്‍ജിന്‍ വാര്‍ഷികാടിസ്ഥാനത്തില്‍ 170 ബേസിസ് പോയിന്റ് ചുരുങ്ങി 22 ശതമാനമായിട്ടുണ്ട്. അതേസമയം ഷോറൂമുകളുടെ വര്‍ധന വരുമാനം 27 ശതമാനമുയര്‍ത്തി. 790.60 കോടി രൂപയാണ് രേഖപ്പെടുത്തിയ വരുമാനം.

അറ്റാദായം 13.5 ശതമാനമുയര്‍ന്ന് 71.67 കോടി രൂപയായും എബിറ്റ 17.66 ശതമാനമുയര്‍ന്ന് 173.9 കോടി രൂപയായും മെച്ചപ്പെട്ടു. നടപ്പ് സാമ്പത്തിക വര്‍ഷത്തില്‍ എബിറ്റ 10 ശതമാനത്തിലേയ്ക്ക താഴുമെന്ന് മോതിലാല്‍ ഓസ്വാല്‍ പറയുന്നു. വാങ്ങല്‍ റേറ്റിംഗ് നിലനിര്‍ത്തിയെങ്കിലും ലക്ഷ്യവില 190 രൂപയിലേയ്ക്ക് താഴ്ത്താന്‍ ബ്രോക്കറേജ് സ്ഥാപനം തയ്യാറായി.

എബിറ്റ മാര്‍ജിന്‍ അനുമാനം 3 ശതമാനമാക്കിയ ആഗോള ബ്രോക്കറേജ് സ്ഥാപനം ജെഫറീസ് വാങ്ങല്‍ റേറ്റിംഗാണ് നല്‍കുന്നത്. ലക്ഷ്യവില 7 ശതമാനം കുറച്ച് 195 രൂപ.

X
Top