ബിജെപിയുടെ ബാങ്ക് ബാലൻസ് 10,000 കോടിയായി ഉയർന്നുഡോളറിനെതിരെ രൂപയുടെ മൂല്യം റെക്കോർഡ് തകർച്ചയിൽറഷ്യയുടെ അസംസ്കൃത എണ്ണ ഇന്ത്യയിലേക്ക് ഒഴുകുന്നതായി റിപ്പോർട്ട്വ്യാപാര, ഊര്‍ജ, പ്രതിരോധ മേഖകളില്‍ സഹകരണം ശക്തമാക്കാൻ ഇന്ത്യയും യുഎസുംനിര്‍മ്മാണ മേഖല തിളങ്ങുമെന്ന് റിപ്പോർട്ട്

താരിഫ് യുദ്ധത്തിനിടയിലും കുതിച്ചുകയറി ചൈനയുടെ കയറ്റുമതി ചരിത്രത്തിലാദ്യമായി ‘ട്രില്യൻ’ സർപ്ലസ്

ബെയ്‌ജിങ്‌: യുഎസുമായുള്ള തീരുവ യുദ്ധത്തിനിടയിലും തളരാതെ, കുതിച്ചുകയറി ചൈനയുടെ കയറ്റുമതി. ഇറക്കുമതിച്ചെലവും കയറ്റുമതി വരുമാനവും തമ്മിലെ അന്തരം ചരിത്രത്തിലാദ്യമായി ഒരു ട്രില്യൻ ഡോളർ സർപ്ലസ് എന്ന നാഴികകല്ലും ഭേദിച്ചു. കനത്ത തീരുവമൂലം യുഎസിലേക്കുള്ള കയറ്റുമതി ഇടിഞ്ഞെങ്കിലും അതേനാണയത്തിൽ യുഎസിനെ തിരിച്ചടിച്ചും മറ്റ് രാജ്യങ്ങളിലേക്ക് കയറ്റുമതി വഴിതിരിച്ചുവിട്ടും ചൈന നേട്ടം കൊയ്യുകയായിരുന്നു. സ്വന്തം കറൻസിയായ യുവാന്റെ തകർച്ചയും ചൈനീസ് കയറ്റുമതിക്കാർ ആഘോഷമാക്കി.
ലോക വ്യാവസായിക ഭൂപടത്തിൽ മുൻനിരയിലുള്ള ചൈനയ്ക്ക് കയറ്റുമതി എപ്പോഴും സർപ്ലസ് നേട്ടമാണ് സമ്മാനിച്ചിട്ടുള്ളത്. അതായത്, ഇറക്കുമതി ചെയ്യുന്നതിനേക്കാൾ കൂടുതൽ ഉൽപന്നങ്ങൾ ചൈന കയറ്റുമതിചെയ്ത് നേട്ടമുണ്ടാക്കുന്നു. നേരേമറിച്ച്, ഇന്ത്യ കയറ്റുമതിയേക്കാൾ ഇറക്കുമതിയുള്ള രാജ്യമാണ്. കഴിഞ്ഞ ഒക്ടോബറിൽ ഇന്ത്യയുടെ വ്യാപാരക്കമ്മി (ട്രേഡ് ഡെഫിസിറ്റ്) സർവകാല ഉയരമായ 41.7 ബില്യൻ ഡോളറിൽ എത്തിയിരുന്നു.

നേരത്തേ ലക്ഷ്യം കണ്ട് ചൈന
വ്യാപാര സർപ്ലസ് ഈ വർഷം ഒരു ട്രില്യൻ ഡോളർ കടക്കുമെന്ന് കഴിഞ്ഞ ജനുവരിയിൽ ചൈന വ്യക്തമാക്കിയിരുന്നു. ഏപ്രിലിലാണ് ട്രംപ് തീരുവപ്പോരിന് തുടക്കമിട്ടത്. ഇത് യുഎസിലേക്കുള്ള ചൈനയുടെ കയറ്റുമതിയെ സാരമായി ബാധിച്ചു. എന്നിട്ടും, ഒരു ട്രില്യനെന്ന ലക്ഷ്യം നവംബറോടെ തന്നെ കാണാൻ ചൈനയ്ക്ക് കഴിഞ്ഞു. നവംബറിലെ കണക്കുപ്രകാരം 1.08 ലക്ഷം കോടി ഡോളറാണ് ചൈനീസ് കയറ്റുമതിക്കാരുടെ നേട്ടം.
തീരുവമൂലം യുഎസിലേക്കുള്ള ചൈനയുടെ കയറ്റുമതി അഞ്ചിലൊന്നായി ഇടിഞ്ഞു. പക്ഷേ, യുഎസിൽ‌ നിന്ന് വൻതോതിൽ‌ വാങ്ങിയിരുന്ന സോയാബീനും മറ്റ് കാർഷിക ഉൽപന്നങ്ങളും വാങ്ങുന്നത് നിർത്തി അതേനാണയത്തിൽ ചൈന തിരിച്ചടിച്ചു; ഇതുവഴി യുഎസിലേക്കുള്ള കയറ്റുമതിയിലുണ്ടായ നഷ്ടം ഏറക്കുറെ നികത്തി. യുഎസ് വിപണിയിലേക്കുള്ള പ്രവേശനം കഠിനമായതോടെ ചൈന തെക്കുകിഴക്കൻ ഏഷ്യ, ആഫ്രിക്ക, ലാറ്റിൻ അമേരിക്ക, യൂറോപ്പ് എന്നിവിടങ്ങളിലേക്ക് വിപണി വ്യാപിപ്പിച്ചു.

ചൈനയുടെ കാറുകൾ, ഇലക്ട്രോണിക്സ് ഉൽപന്നങ്ങൾ, സോളർ പാനലുകൾ, മറ്റ് ഉൽപന്നങ്ങൾ തുടങ്ങിയവ ഈ രാജ്യങ്ങളിൽ സുനാമി കണക്കേ ഇരച്ചെത്തി. പല വിദേശ കാർ കമ്പനികൾക്കും ചൈനീസ് ബ്രാൻഡുകൾക്ക് മുന്നിൽ അടിതെറ്റി. താരിഫ് മറികടക്കാനായി പല ചൈനീസ് കമ്പനികളും ലാറ്റിൻ അമേരിക്ക, ആഫ്രിക്ക, തെക്കുകിഴക്കനേഷ്യ എന്നിവിടങ്ങളിൽ ഫാക്ടറികൾ തുറന്നു. നിലവിൽ യൂറോപ്യൻ യൂണിയനിലേക്കുള്ള ചൈനയുടെ കയറ്റുമതിയും കുത്തനെ കൂടി. യൂറോപ്യൻ യൂണിയനിൽ നിന്ന് ചൈന ഇറക്കുമതി ചെയ്യുന്നതിന്റെ ഇരട്ടി ഉൽപന്നങ്ങൾ ചൈന അങ്ങോട്ട് കയറ്റുമതി ചെയ്യുന്നുണ്ട്. യൂറോ, ഡോളർ ഉൾപ്പെടെ പ്രധാന കറൻസികൾക്കെതിരെ ചൈനീസ് കറൻസിയായ യുവാൻ നേരിട്ട മൂല്യത്തകർച്ചയും കയറ്റുമതി വരുമാനം മെച്ചപ്പെടാൻ സഹായിച്ചു.

കയറ്റുമതിയും കണക്കുകളും
നവംബറിൽ ചൈനയുടെ മൊത്തം കയറ്റുമതി 5.9 ശതമാനമാണ് ഉയർന്നത്. നിരീക്ഷകർ പ്രവചിചച 3.8 ശതമാനത്തേക്കാൾ ഏറെയധികം. ഒക്ടോബറിൽ നേരിട്ടത് 1.1% ഇടിവായിരുന്നു. യുഎസിലേക്കുള്ള കയറ്റുമതി 28.6% ഇടിഞ്ഞു. തുടർച്ചയായ 8-ാം മാസമാണ് യുഎസിലേക്കുള്ള കയറ്റുമതി 10 ശതമാനത്തിലധികം ഇടിയുന്നത്. യുഎസിൽ നിന്നുള്ള ഇറക്കുമതി കഴിഞ്ഞമാസം 19 ശതമാനവും കുറഞ്ഞു. യുഎസ് നിലവിൽ 47.5% തീരുവയാണ് ചൈനീസ് ഉൽപന്നങ്ങൾക്ക് ചുമത്തുന്നത്. യുഎസ് ഉൽപന്നങ്ങൾക്ക് ചൈന ചുമത്തുന്നത് 32%.

X
Top