
ന്യൂഡൽഹി: ഓപ്പറേഷൻ സിന്ദൂർ മൂലം ഒട്ടേറെ വിമാനത്താവളങ്ങൾ 5 ദിവസത്തോളം അടഞ്ഞുകിടന്നിട്ടും വിമാനയാത്രക്കാരുടെ പ്രതിമാസ കണക്കിൽ കാര്യമായ കുറവില്ല.
മേയിൽ 1.4 കോടി യാത്രക്കാരാണ് ആഭ്യന്തരവിമാന സർവീസുകളിൽ യാത്ര ചെയ്തത്.
ഏപ്രിലിനെ അപേക്ഷിച്ച് 2% കുറവുണ്ടെങ്കിലും കഴിഞ്ഞ വർഷം മേയ് അപേക്ഷിച്ച് ഒരു ശതമാനം കൂടുതലാണ്.
ഇന്ത്യ–പാക്കിസ്ഥാൻ സംഘർഷത്തിനു പിന്നാലെ 32 വിമാനത്താവളങ്ങളാണ് അടച്ചത്.
വെടിനിർത്തൽ പ്രഖ്യാപിച്ചെങ്കിലും സുരക്ഷ ഉറപ്പാക്കിയ ശേഷം 2 ദിവസം കൂടി കഴിഞ്ഞാണ് വ്യോമഗതാഗതം പുനഃസ്ഥാപിച്ചത്.