
ന്യൂഡല്‍ഹി: മികച്ച സെപ്തംബര്‍ പാദ ഫലങ്ങള്‍ പ്രഖ്യാപിച്ച അവന്യൂ സൂപ്പര്‍മാര്‍ക്കറ്റ്‌സിന്, പക്ഷെ ഓഹരി വിപണിയില്‍ തിരിച്ചടിയേറ്റു. 3.55 ശതമാനം താഴ്ന്ന് 4153.45 രൂപയിലാണ് സ്റ്റോക്ക് ക്ലോസ് ചെയ്തത്. നികുതിയ്ക്ക് ശേഷമുള്ള ലാഭം 64 ശതമാനം വര്‍ധിപ്പിച്ച് 685 കോടി രൂപയാക്കാന്‍ കമ്പനിയ്ക്കായിരുന്നു. ഏകീകൃത വരുമാനം 36 ശതമാനം വാര്‍ഷികാടിസ്ഥാനത്തില്‍ ഉയര്‍ന്ന് 10,638 കോടി രൂപയായി.
തുടര്‍ച്ചയായി 6.6 ശതമാനം, 6 ശതമാനം എന്നിങ്ങനെ വര്‍ധനവാണ് യഥാക്രമം ലാഭ, വരുമാനങ്ങളിലുണ്ടായത്. ഇബിറ്റ മാര്‍ജിന്‍ 8.4 ശതമാനമായി. മുന്‍വര്‍ഷം ഇബിറ്റ മാര്‍ജിന്‍ 8.6 ശതമാനമായിരുന്നു.
ബ്രോക്കറേജ് സ്ഥാപനങ്ങളുടെ പ്രതികരണം ചുവടെ.
പ്രഭുദാസ് ലിലാദര്‍
നികുതി കഴിച്ചുള്ള ലാഭം 2023 സാമ്പത്തിക വര്‍ഷത്തിന്റെ രണ്ടാം പകുതയില്‍ 39 ശതമാനവും 2022-25 സാമ്പത്തികവര്‍ഷങ്ങളില്‍ 42 ശതമാനം സിഎജിആറിലും വളരുമെന്ന് ബ്രോക്കറേജ് വിശ്വസിക്കുന്നു. അതുകൊണ്ടുതന്നെ 5121 രൂപ ലക്ഷ്യവില നിശ്ചയിച്ച് ഓഹരി വാങ്ങാന്‍ അവര്‍ നിര്‍ദ്ദേശിച്ചു.
മോതിലാല്‍ ഓസ്വാള്‍
ഉയര്‍ന്ന വല്വേഷന്‍ കാരണം 4100 രൂപ ലക്ഷ്യവിലയോട് കൂടിയ ന്യൂട്രല്‍ റേറ്റിംഗാാണ് ബ്രോക്കറേജ് സ്ഥാപനം നല്‍കുന്നത്.
മോര്‍ഗന്‍ സ്റ്റാന്‍ലി
4950 രൂപ ലക്ഷ്യവിലയോട് കൂടിയ ഓവര്‍വെയ്റ്റ് റേറ്റിംഗ് നല്‍കുന്നു. സ്‌റ്റോറുകളുടെ വര്‍ധനവും മികച്ച വരുമാനവും പോസിറ്റീവ് സൂചകങ്ങളാണ്.