
ന്യൂഡല്‍ഹി: പുതിയതായി തുറക്കുന്ന ഡീമാറ്റ് അക്കൗണ്ടുകളുടെ എണ്ണം ഫെബ്രുവരിയില്‍ മൂന്ന് മാസത്തെ താഴ്ന്ന നിലയിലെത്തി.
സെന്‍ട്രല്‍ ഡെപ്പോസിറ്ററി സര്‍വീസ്, നാഷണല്‍ സെക്യൂരിറ്റീസ് ഡെപ്പോസിറ്ററി എന്നിവയില്‍ നിന്നുള്ള ഡാറ്റ അനുസരിച്ച്, 2023 ഫെബ്രുവരിയില്‍ ആരംഭിച്ച ഡീമാറ്റ് അക്കൗണ്ടുകളുടെ എണ്ണം 2.08 ദശലക്ഷത്തിലധികമാണ്.
ഇത് 2022 നവംബറിന് ശേഷമുള്ള ഏറ്റവും മന്ദഗതിയിലുള്ള അക്കൗണ്ട് ഓപ്പണിംഗ് നിരക്കാണ്.
മാത്രമല്ല, മുന്‍മാസത്തെ അപേക്ഷിച്ച് 5 ശതമാനം ഇടിവ്. അതേസമയം ഡീമാറ്റ അക്കൗണ്ടുകളുടെ എണ്ണം ഒരു വര്‍ഷം മുമ്പുള്ളതിനേക്കാള്‍ 30 ശതമാനവും വര്‍ധിച്ച് 112.54 ദശലക്ഷം കടന്നു.
അതൃപ്തികരമായ ആദായമാണ് ഡീമാറ്റ് അക്കൗണ്ടുകളുടെ എണ്ണം കുറച്ചത്. ഇന്ത്യന്‍ ഇക്വിറ്റി വിപണികളില്‍ നിക്ഷേപം നടത്താന്‍ റീട്ടെയില്‍ നിക്ഷേപകര്‍ വിസമ്മതിക്കുകയായിരുന്നു.
ഉയര്‍ന്ന പണപ്പെരുപ്പം, ആഗോള അസ്ഥിരത തുടങ്ങിയവയുടെ പശ്ചാത്തലവും പലിശ നിരക്ക് ഉയരുന്നത് പോലുള്ള ഘടകങ്ങളും കാരണം ലാര്‍ജ്, മിഡ് ക്യാപ് സ്റ്റോക്കുകള്‍ കഴിഞ്ഞ ആറ് മാസമായി മങ്ങിയ വരുമാനമാണ് നല്‍കുന്നത്.
തല്‍ഫലമായി, റീട്ടെയില്‍ നിക്ഷേപകര്‍ ഇപ്പോള്‍ അസ്വസ്ഥരാണ്. 2022 നവംബര്‍ മുതല്‍ ഇന്നുവരെ, സെന്‍സെക്‌സും നിഫ്റ്റിയും 0.9 ശതമാനവും 1.7 ശതമാനവും ഇടിഞ്ഞപ്പോള്‍ ബിഎസ്ഇ മിഡ്ക്യാപ്, സ്‌മോള്‍ക്യാപ് എന്നിവ യഥാക്രമം 2.3 ശതമാനവും 2.5 ശതമാനവും ഇടിവ് നേരിട്ടു.