
മുംബൈ: മികച്ച ഒന്നാംപാദ ഫലങ്ങള്‍ പ്രഖ്യാപിച്ചതിനെ തുടര്‍ന്ന് ഡെല്‍ഹിവെരി ഓഹരികള്‍ തിങ്കളാഴ്ച 52 ആഴ്ച ഉയരം കുറിച്ചു. 6 ശതമാനം ഉയര്‍ന്ന് 457.30 രൂപയിലാണ് സ്റ്റോക്കുള്ളത്. ഇതോടെ കമ്പനിയുടെ മാര്‍ക്കറ്റ് കാപ്പ് 33988 കോടി രൂപയായി.
കമ്പനി ഒന്നാംപാദത്തില്‍ 91 കോടി രൂപ അറ്റാദായം രേഖപ്പെടുത്തിയിരുന്നു. മുന്‍വര്‍ഷത്തെ ഇതേകാലയളവിനെ അപേക്ഷിച്ച് 67 ശതമാനം കൂടുതലാണിത്. വരുമാനം 6 ശതമാനമുയര്‍ന്ന് 2294 കോടി രൂപയായപ്പോള്‍ ഇബിറ്റ 53 ശതമാനമുയര്‍ന്ന് 149 കോടി രൂപ.
ഇബിറ്റ മാര്‍ജിന്‍ 4.5 ശതമാനത്തില്‍ നിന്നും ഉയര്‍ന്ന് 6.5 ശതമാനമായി. എന്നാല്‍ ആഗോള ബ്രോക്കറേജ് സ്ഥാപനം ജെഫറീസിന് കമ്പനി ഓഹരിയില്‍ അണ്ടര്‍പെര്‍ഫോം റേറ്റിംഗാണുള്ളത്. ഇബിറ്റ പ്രതീക്ഷിച്ച തോതില്‍ വളര്‍ന്നില്ലെന്ന് അവര്‍ വ്യക്തമാക്കുന്നു.
സിറ്റി 500 രൂപ ലക്ഷ്യവിലയില്‍ ഓഹരി വാങ്ങാന്‍ നിര്‍ദ്ദേശിക്കുമ്പോള്‍ നുവാമ ഇന്‍സ്റ്റിറ്റിയൂഷണല്‍ ഇക്വിറ്റീസ് 525 രൂപയാണ് ലക്ഷ്യവില നിശ്ചയിച്ചിരിക്കുന്നത്. ഓഹരിയ്ക്ക് വാങ്ങല്‍ റേറ്റിംഗും നല്‍കുന്നു.
കമ്പനിയുടെ ലാഭ വളര്‍ച്ച അനുമാനം വരുന്ന രണ്ടുവര്‍ഷങ്ങളില്‍ യഥാക്രമം 19 ശതമാനവും 20 ശതമാനവുമാക്കി ഉയര്‍ത്തിയ നുവാമ കമ്പനിയുടെ ഒന്നാംപാദ ഫലത്തെ പ്രകീര്‍ത്തിച്ചു. ഇകോം എക്‌സ്പ്രസിനെ ഏറ്റെടുത്ത ഡെല്‍ഹിവെരി നീക്കം അവരുടെ പ്രവര്‍ത്തനത്തെ ശക്തിപ്പെടുത്തുമെന്നാണ് ബ്രോക്കറേജുകള്‍ പ്രതീക്ഷിക്കുന്നത്.