ഇലക്ടറൽ ബോണ്ട് റദ്ദാക്കിയിട്ടും ബിജെപിയിലേക്ക് പണമൊഴുകുന്നുഇന്ത്യ ഉടന്‍ മൂന്നാമത്തെ വലിയ സമ്പദ് വ്യവസ്ഥയാകുമെന്ന് സിന്ധ്യടിക്കറ്റ് നിരക്ക് വർദ്ധിപ്പിക്കാൻ ഇന്ത്യൻ റെയിൽവേ; ഡിസംബർ 26 മുതൽ പുതിയ നിരക്ക്വെള്ളിയ്‌ക്ക്‌ എക്കാലത്തെയും ഉയര്‍ന്ന വിലസ്വർണാഭരണ വിൽപന 12 ശതമാനം ഇടിഞ്ഞു

18 ദശലക്ഷം ഓഹരികള്‍ കൈമാറി, ഡെല്‍ഹിവെരി ഓഹരി ഇടിഞ്ഞു

ന്യൂഡല്‍ഹി: 18.4 ദശലക്ഷം അഥവാ 2.5 ശതമാനം ഇക്വിറ്റി കൈമാറ്റം ചെയ്യപ്പെട്ടതിന് ശേഷം ലോജിസ്റ്റിക്‌സ് സ്ഥാപനമായ ഡല്‍ഹിവെരിയുടെ ഓഹരി വില 1.75ശതമാനം ഇടിഞ്ഞു, 674 കോടി രൂപ വിലമതിക്കുന്ന ഓഹരികള്‍ കൂട്ട വ്യാപാരത്തില്‍ കൈ മാറ്റം ചെയ്യപ്പെടുകയായിരുന്നു സ്‌റ്റോക്കിന്റെ പ്രീഐപിഒ ലോക്ക്ഇന്‍ കാലയളവ് അവസാനിച്ചതിനെ തുടര്‍ന്നാണിത്.

ഓഹരിയൊന്നിന് 366 രൂപ നിരക്കിലായിരുന്നു വ്യാപാരം. എന്നാല്‍ വാങ്ങിയവരുടേയും വില്‍പ്പനക്കാരുടേയും വിശദാംശങ്ങള്‍ ലഭ്യമായിട്ടില്ല. ലോക് ഇന്‍ കാലാവധി നവംബര്‍ 21 ന് അവസാനിച്ചതോടെ 82.42 ശതമാനം ഓഹരിപങ്കാളിത്തം അഥവാ 598 ദശലക്ഷം ഓഹരികള്‍ വില്‍പനയ്ക്ക് തയ്യാറായി.

സോഫ്റ്റ്ബാങ്ക്, നെക്‌സസ് പാര്ട്‌ണേഴ്‌സ്, കാനഡ പെന്ഷന് പ്ലാന് ഇന്വെസ്റ്റ്‌മെന്റ് ബോര്ഡ്, ടൈഗര് ഗ്ലോബല്, ടൈംസ് ഇന്റര്‌നെറ്റ്, ഫെഡെക്‌സ് തുടങ്ങിയ പ്രമുഖ നിക്ഷേപ സ്ഥാപനങ്ങളാണ് ഓഹരി വില്‍ക്കാന്‍ അര്‍ഹരായത്. ഇതില്‍ സോഫ്റ്റ് ബാങ്കും ടൈഗര്‍ ഗ്ലോബലും നേട്ടത്തിലാണ്. അതേസമയം ഫെഡെക്‌സ് നഷ്ടം സഹിക്കുന്നു.

സെപ്തംബറിലവസാനിച്ച പാദത്തില്‍ നഷ്ടം 635 കോടി രൂപയില്‍ നിന്നും 254 കോടി രൂപയാക്കാന്‍ കമ്പനിയ്ക്കായിരുന്നു. വരുമാനം 22 ശതമാനം വര്‍ധിച്ച് 1796 കോടി രൂപയായി. വിദേശ ബ്രോക്കറേജ് സ്ഥാപനമായ സിഎല്‍എസ്എ സ്റ്റോക്കിന് വാങ്ങല്‍ നിര്‍ദ്ദേശമാണ് നല്‍കുന്നത്.

ലക്ഷ്യവില 532 രൂപ. അതേസമയം ഐസിഐസിഐ സെക്യൂരിറ്റീസ് 460 രൂപ ലക്ഷ്യവില നിശ്ചയിച്ച് ഓഹരി വില്‍ക്കാന്‍ ആവശ്യപ്പെടുന്നു. കോടക് ഇന്‍സ്റ്റിറ്റിയൂഷണല്‍ ഇക്വിറ്റീസ് റേറ്റിംഗ് കൂട്ടിച്ചേര്‍ക്കലില്‍ നിന്നും കുറയ്ക്കുക എന്നാക്കിയിട്ടുണ്ട്.

X
Top