ഇന്ത്യയുടെ വിദേശ നാണ്യ ശേഖരത്തില്‍ 6.92 ബില്യണ്‍ ഡോളറിന്റെ ഇടിവ്നാല് ഇന്ത്യന്‍ കമ്പനികള്‍ക്ക് അപൂര്‍വ്വ ഭൗമ കാന്തങ്ങള്‍ ലഭ്യമാക്കാന്‍ ചൈനആദ്യ ആറ് മാസത്തെ ധനക്കമ്മി 5.73 ലക്ഷം കോടി രൂപ, ബജറ്റ് ലക്ഷ്യത്തിന്റെ 36.5 ശതമാനം10 വര്‍ഷ പ്രതിരോധ ചട്ടക്കൂട്‌ ഒപ്പുവച്ച് ഇന്ത്യയും യുഎസുംഇന്ത്യയില്‍ റെക്കോര്‍ഡ് വില്‍പ്പന നടത്തി ആപ്പിള്‍

കാലാവസ്ഥ നയ നടപടികള്‍ വൈകുന്നത് ഉത്പാദന നഷ്ടത്തിനും പണപ്പെരുപ്പത്തിനും കാരണമാകും – ആര്‍ബിഐ

ന്യൂഡല്‍ഹി: കാലാവസ്ഥ നയങ്ങള്‍ വൈകുന്നത് ഉത്പാദന നഷ്ടത്തിനും പണപ്പെരുപ്പത്തിനും കാരണമാകുമെന്ന് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട്. 10 വര്‍ഷത്തെ പ്രകൃതി ദുരന്ത വിശകലനത്തിന് ശേഷം തയ്യാറാക്കിയ ‘ കറന്‍സി ആന്റ് ഫിനാന്‍സ്’ റിപ്പോര്‍ട്ടിലാണ് ആര്‍ബിഐ ഇക്കാര്യം പറയുന്നത്. റിപ്പോര്‍ട്ട് പ്രകാരം, ദുരന്തങ്ങള്‍ക്ക് കാരണം രാജ്യത്തിന്റെ വൈവിദ്യമാര്‍ന്ന ഭൂപ്രകൃതിയാണ്.

ഈ സാഹചര്യത്തില്‍ കാലാവസ്ഥ നയം വൈകുന്നത് വലിയ ഉത്പാദന നഷ്ടം സൃഷ്ടിക്കും. വിളനാശം, ക്രമംതെറ്റിയ വിളവെടുപ്പ് തുടങ്ങിയവയാണ് അപകടങ്ങള്‍. കാലാവസ്ഥാ സൗഹൃദ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുക, പഴയ മൂലധന ശേഖരത്തിന്റെ ഉപയോഗം കുറയ്ക്കുക, നിക്ഷേപം ഹരിത ഇന്‍ഫ്രാസ്ട്രക്ചര്‍ / മൂലധനം / സാങ്കേതികവിദ്യയിലേക്ക് വഴിതിരിച്ചുവിടുക, ഉല്‍പാദന പ്രക്രിയകളും പ്രവര്‍ത്തനങ്ങളും മാറ്റിസ്ഥാപിക്കുക എന്നിവ കാരണം വ്യാവസായിക മേഖലയിലും പ്രവര്‍ത്തനച്ചെലവ് വര്‍ദ്ധിക്കും.

ഇത് ലാഭത്തെ ബാധിക്കും. ഇന്‍ഷുറന്‍സ് ക്ലെയിമുകളുടെ വര്‍ദ്ധനവ്, യാത്ര, ഗതാഗതം, ബിസിനസ്സ് സേവനങ്ങള്‍ എന്നിവയിലെ തടസ്സങ്ങളാണ് സേവനമേഖല നേരിടുന്ന വെല്ലുവിളികള്‍. പ്രകൃതി ദുരന്തങ്ങള്‍ ഉല്‍പാദനത്തിന്റെ വിവിധ ഘടകങ്ങളിലും പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കാം. അടിസ്ഥാ സൗകര്യങ്ങള്‍ക്കുണ്ടാകുന്ന കേടുപാടുകള്‍ മൂലധനനഷ്ടമുണ്ടാക്കും. മൊത്തത്തില്‍, പുനരധിവാസ, ലഘൂകരണ, പൊരുത്തപ്പെടലുകളും നടപടികളും നിക്ഷേപങ്ങളും കാരണം സമ്പദ് വ്യവസ്ഥയുടെ ചെലവ് വര്‍ധിക്കും.

അപകടസാധ്യത ലഘൂകരിക്കുന്നതിനുള്ള മേഖലാ വിശകലനം, വ്യാപാരച്ചെലവ് കുറയ്ക്കുന്നതിന് ബഹിര്‍ഗമനമുള്ള മേഖലകളില്‍ കൂടിയ ശ്രദ്ധ, നയപരമായ ഇടപെടലുകള്‍ എന്നിവയാണ് ആര്‍ബിഐ നിര്‍ദ്ദേശിക്കുന്ന പ്രതിവിധികള്‍.

2030 വരെ ഇന്ത്യയുടെ ഹരിത ധനസഹായം ജിഡിപിയുടെ 2.5 ശതമാനമെങ്കിലും ആയിരിക്കുമെന്ന് റിപ്പോര്‍ട്ട് പറയുന്നു. 2070 ഓടെ നെറ്റ് സീറോ ലക്ഷ്യം കൈവരിക്കുകയെന്ന രാജ്യത്തിന്റെ ലക്ഷ്യത്തിന് ഊര്‍ജ്ജ തീവ്രത പ്രതിവര്‍ഷം 5 ശതമാനം കുറയ്‌ക്കേണ്ടതുണ്ട്. പുനരുപയോഗ ഊര്‍ജ്ജത്തിന് അനുകൂലമായി ഊര്‍ജ്ജ മിശ്രിതം 80 ശതമാനമായി മെച്ചപ്പെടുത്തുകയും വേണം.

ഹരിത ധനകാര്യം വേഗത്തിലാക്കുന്നതിനും കാലാവസ്ഥാ ലക്ഷ്യങ്ങള്‍ നിറവേറ്റുന്നതിനും, കാര്‍ബണ്‍ വിലനിര്‍ണ്ണയ സംവിധാനം ഏര്‍പ്പെടുത്തുകയും കാര്‍ബണ്‍ നികുതി അവതരിപ്പിക്കുകയും വേണം.

X
Top