അമിത ക്യാൻസലേഷൻ ചാർജ്: ഓൺലൈൻ ടിക്കറ്റ് ബുക്കിംഗ് പ്ലാറ്റ്‌ഫോമുകൾക്കെതിരെ അന്വേഷണം100 ‘പ്ലഗ് ആൻഡ് പ്ലേ’ വ്യവസായ പാർക്കുകൾ തുടങ്ങാൻ കേന്ദ്രംസ്വർണ വായ്പകളുടെ മൂല്യം വർധിച്ച് 19 ലക്ഷം കോടിയായിആയുധ കയറ്റുമതിയിൽ ഇന്ത്യ വൻ ശക്തിയാകുമെന്ന് രാജ്നാഥ് സിങ്പെട്രോൾ, ഡീസൽ വില 2 രൂപ കൂടി കൂട്ടും

ഇടിവ് നേരിട്ട് പ്രതിരോധ ഓഹരികള്‍

മുംബൈ: ഓഗസ്റ്റ് 8 ന് പ്രതിരോധ കമ്പനികളുടെ ഓഹരികള്‍ കുത്തനെ ഇടിഞ്ഞു. ഇതോടെ നിഫ്റ്റി ഇന്ത്യ ഡിഫന്‍സ് സൂചിക 2.5 ശതമാനം ഇടിവ് നേരിട്ടിരിക്കുകയാണ്. ദുര്‍ബലമായ വരുമാനം, ലാഭമെടുപ്പ്,ഉത്തേജനമുണ്ടാക്കുന്ന പുതിയ സംഭവങ്ങളുടെ അഭാവം എന്നിവയാണ് കാരണം.

ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള ഭൗമരാഷ്ട്രീയ സംഘര്‍ഷങ്ങളും റഷ്യ-ഉക്രെയ്ന്‍, ഇസ്രായേല്‍ – ഇറാന്‍ എന്നിവ തമ്മിലുള്ള വര്‍ദ്ധിച്ചുവരുന്ന യുദ്ധങ്ങളുമാണ് പ്രതിരോധ ഓഹരികളെ മുന്‍ദിവസങ്ങളില്‍ ഉയര്‍ത്തിയത്. കൂടാതെ, നാറ്റോ അംഗങ്ങള്‍ അവരുടെ പ്രതിരോധ ചെലവ് ലക്ഷ്യമുയര്‍ത്തിയതും ബുള്ളിഷ് മൊമന്റത്തിന് ആക്കം കൂട്ടി. ഇതോടെ 2024 അവസാനിച്ചതിനുശേഷം നിഫ്റ്റി ഇന്ത്യ ഡിഫന്‍സ് സൂചിക 42 ശതമാനമാണ് ഉയര്‍ന്നത്.

പിന്നീട് ഓഹരികള്‍ ഉയര്‍ന്ന വാല്വേഷനിലെത്തിയതോടെ ഇടിവ് ദൃശ്യമായി. ഡാറ്റ പാറ്റേണ്‍സ് ഓഹരികള്‍ ഏകദേശം 5 ശതമാനം ഇടിഞ്ഞ് 2,443 രൂപയിലാണുള്ളത്. കമ്പനിയുടെ അറ്റാദായം വാര്‍ഷികാടിസ്ഥാനത്തില്‍ 22 ശതമാനവും തുടര്‍ച്ചയായി 75 ശതമാനവും ഇടിവ് രേഖപ്പെടുത്തി
യിരുന്നു.

മാസഗണ്‍ ഡോക്ക് ഷിപ്പ് ബില്‍ഡേഴ്സ് ഓഹരികള്‍ ഏകദേശം 6 ശതമാനം ഇടിഞ്ഞ് 2,634 രൂപയിലാണ് ക്ലോസ് ചെയ്തു. 2026 സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പാദത്തില്‍ കമ്പനി 452 കോടി രൂപയുടെ അറ്റാദായംറിപ്പോര്‍ട്ട് ചെയ്തിരുന്നു. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തിന്റെ ഇതേ പാദത്തില്‍ റിപ്പോര്‍ട്ട് ചെയ്ത 696 കോടി രൂപയില്‍ നിന്ന് ഏകദേശം 35 ശതമാനം വാര്‍ഷിക ഇടിവാണിത്.

ഡിസിഎക്‌സ് ഇന്ത്യ, പരാസ് ഡിഫന്‍സ്, ഭാരത് ഡൈനാമിക്‌സ് (ബിഡിഎല്‍) എന്നിവയുടെ ഓഹരികള്‍ 4 ശതമാനം വരെയാണ് ഇടിഞ്ഞപ്പോള്‍ സോളാര്‍ ഇന്‍ഡസ്ട്രീസ്, കൊച്ചിന്‍ ഷിപ്പ്യാര്‍ഡ്, ഹിന്ദുസ്ഥാന്‍ എയറോനോട്ടിക്‌സ് (എച്ച്എഎല്‍) എന്നിവയുടെ ഓഹരികള്‍ 2 ശതമാനത്തിലധികം ഇടിവ് രേഖപ്പെടുത്തി. .

ഗാര്‍ഡന്‍ റീച്ച് ഷിപ്പ് ബില്‍ഡേഴ്സ് & എഞ്ചിനീയേഴ്സ് (ജിആര്‍എസ്ഇ), ബിഇഎംഎല്‍, ഭാരത് ഇലക്ട്രോണിക്സ് (ബിഇഎല്‍) എന്നിവയുടെ ഓഹരികള്‍ നേരിയ നഷ്ടത്തോടെയാണ് ക്ലോസ് ചെയ്തത്.

ശക്തമായ റാലിക്ക് ശേഷം ഇന്ത്യന്‍ പ്രതിരോധ ഓഹരികള്‍ ഏകീകരണ ഘട്ടത്തിലേക്ക് പ്രവേശിച്ചതായി അനലിസ്റ്റുകള്‍ പറയുന്നു. ഇതോടെ നിക്ഷേപ സ്ഥാപനങ്ങള്‍ ലാഭമെടുപ്പ് തുടങ്ങി. വരും വര്‍ഷങ്ങളില്‍ ഈ മേഖലയിലേയ്ക്ക് കൂടുതല്‍ അലോക്കേഷന്‍ നടക്കുമ്പോള്‍ പ്രവേശനത്തിന് പറ്റിയ ഓഹരികള്‍ ശ്രദ്ധാപൂര്‍വ്വം തെരഞ്ഞെടുക്കണം.

X
Top