എല്‍പിജി പ്രതിസന്ധി ടൂറിസം മേഖലയ്ക്കും തിരിച്ചടിയാകുന്നുപരുത്തി വിപണിയില്‍ റെക്കോര്‍ഡ് കുതിപ്പ്; സംഭരണം 104 ലക്ഷം ബെയ്‌ലുകള്‍ കടന്നുവിലക്കയറ്റത്തോത് ഏറ്റവും കൂടുതലുള്ള സംസ്ഥാനങ്ങളിൽ കേരളം മൂന്നാമത്യുദ്ധത്തില്‍ ചിറകറ്റ് ആഗോള വ്യോമയാന മേഖല; ഗള്‍ഫ് വ്യോമപാതകളില്‍ കടുത്ത നിയന്ത്രണംഫെബ്രുവരിയിൽ പണപ്പെരുപ്പം ഉയർന്നു

52 ആഴ്ച ഉയരം കുറിച്ച് പ്രതിരോധ മേഖല ഓഹരി

മുംബൈ: വെള്ളിയാഴ്ച 52 ആഴ്ച ഉയരം കുറിച്ച പ്രതിരോധ ഓഹരിയാണ് മിശ്ര ദാതു നിഗം. 5.32 ശതമാനം ഉയര്‍ന്ന ഓഹരി 233 രൂപയിലേയ്‌ക്കെത്തുകയായിരുന്നു. പ്രതിരോധ, ബഹിരാകാശ ആവശ്യങ്ങള്‍ക്കായി സൂപ്പര്‍ അലോയ്കള്‍, ടൈറ്റാനിയം, സ്‌പെഷ്യല്‍ പര്‍പ്പസ് സ്റ്റീല്‍, മറ്റ് പ്രത്യേക ലോഹങ്ങള്‍ എന്നിവ നിര്‍മ്മിക്കുന്ന പൊതുമേഖലാ സ്ഥാപനമാണ് മിശ്ര ദാതു നിഗം.

1974 ലാണ് കമ്പനി സ്ഥാപിതമാകുന്നത്. പ്രതിരോധ,ബഹിരാകാശ ആണവോര്‍ജ്ജ രംഗത്തെ സ്വയം പര്യാപതതയായിരുന്ന ലക്ഷ്യം. 2022 സാമ്പത്തിക വര്‍ഷത്തില്‍ 859 കോടി രൂപ വരുമാനവും 176 കോടി രൂപ അറ്റാദായവും റിപ്പോര്‍ട്ട് ചെയ്യാനായി.

മൂല്യവര്‍ദ്ധിത ഓഫറുകള്‍ കാരണം, ഉയര്‍ന്ന ലാഭം നേടുന്നത് തുടരാനാകുമെന്ന് ദലാല്‍ സ്ട്രീറ്റ് ജേര്‍ണല്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ആര്‍ഒഇ, ആര്‍ഒസിഇ എന്നിവ യഥാക്രമം 15.6 ശതമാനവും 19.4 ശതമാനവുമാണ്. കൂടാതെ, 1.38 ശതമാനത്തിന്റെ ലാഭവിഹിതവുമുണ്ട്.

52 ആഴ്ച ഉയരം, താഴ്ച എന്നിവ യഥാക്രമം 233,155.65 രൂപയാണ്. ആത്മനിര്‍ഭര്‍ ഭാരത് പദ്ധതിയുടെ ഭാഗമായി പ്രതിരോധ മേഖലയ്ക്ക് ഊന്നല്‍ നല്‍കുന്നതിനാല്‍ കമ്പനി ഭാവി മികച്ചതായിരിക്കുമെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. കേന്ദ്ര സര്‍ക്കാരിന് 74 ശതമാനം ഓഹരിയാണ് കമ്പനിയിലുള്ളത്.

X
Top