തൊഴിലില്ലായ്മ നിരക്ക് ഓഗസ്റ്റില്‍ 5.1 ശതമാനമായി കുറഞ്ഞുഇന്ത്യന്‍ കാര്‍ഷിക മേഖലയുടെ ആദ്യപാദ വളര്‍ച്ചാ നിരക്ക് ലോകത്തിലെ ഉയര്‍ന്നത്:  ശിവരാജ് സിംഗ് ചൗഹാന്‍ഡോളറിനെതിരെ 8 പൈസ നേട്ടത്തില്‍ രൂപനിക്ഷേപത്തട്ടിപ്പിന് കേന്ദ്ര ധനമന്ത്രിയുടെ വ്യാജ എഐ വീഡിയോ; ജാഗ്രത വേണമെന്ന് സൈബർ പോലീസ്ഇൻവെസ്റ്റ് കേരള ഗ്ലോബൽ സമ്മിറ്റിലൂടെ വ്യവസായ രംഗത്ത് വലിയ മുന്നേറ്റം സാധ്യമായി;പി രാജീവ്

തിരിച്ചടി നേരിട്ട് ദീപക് നൈട്രേറ്റ് ഓഹരി

മുംബൈ: കെമിക്കല്‍ നിര്‍മ്മാണ കമ്പനിയായ ദീപക് നൈട്രേറ്റ് ഓഹരികള്‍ വ്യാഴാഴ്ച തിരിച്ചടി നേരിട്ടു. 9.55 ശതമാനം താഴ്ന്ന് 2079.35 രൂപയിലാണ് സ്റ്റോക്ക് ക്ലോസ് ചെയ്തത്. മോശം സെപ്തംബര്‍ പാദ ഫലങ്ങളാണ് പ്രകടനത്തെ ബാധിച്ചത്.

കമ്പനി അറ്റാദായം 31.4 ശതമാനം വാര്‍ഷികാടിസ്ഥാനത്തില്‍ താഴ്ന്ന് 174.5 കോടി രൂപയായിരുന്നു. വരുമാനം വാര്‍ഷികാടിസ്ഥാനത്തില്‍ 16.7 ശതമാനം വര്‍ധിച്ച് 1961.7 കോടി രൂപയായി. എന്നാല്‍ മോശം പ്രവര്‍ത്തന ഫലങ്ങളാണ് കമ്പനി പുറത്തുവിട്ടത്.

ഇബിറ്റ 30 ശതമാനം താഴ്ന്ന് 270.9 കോടി രൂപയായപ്പോള്‍ മാര്‍ജിന്‍ 13.81 ശതമാനത്തിന്റെ ഇടിവ് നേരിട്ട് 22.99 ശതമാനമായി. ഫെനോലിക് സെഗ്മന്റ് വരുമാനം 4 ശതമാനം താഴ്ന്നതാണ് പ്രകടനത്തെ ബാധിച്ചത്.

അതേസമയം അസംസ്‌കൃത വസ്തു വില 38.4 ശതമാനം ഉയര്‍ന്ന് 1448.26 കോടി രൂപയായി. മികച്ച പ്രകടനമാണ് കഴിഞ്ഞ രണ്ട് വര്‍ഷമായി ഓഹരിയുടേത്. 450 ശതമാനം ഉയരാന്‍ സ്‌റ്റോക്കിനായിരുന്നു.

യെസ് സെക്യൂരിറ്റീസ് കൂട്ടിച്ചേര്‍ക്കല്‍ റേറ്റിംഗ് നല്‍കുമ്പോള്‍ മോതിലാല്‍ ഓസ്വാളിന്റേത് ന്യൂട്രല്‍ റേറ്റിംഗാണ്.

X
Top