ഉത്സവകാല പെയ്‌മെന്റുകളില്‍ യുപിഐ മുന്നില്‍സമ്മര്‍ദ്ദങ്ങള്‍ക്കിടയിലും ഇന്ത്യയിലേയ്ക്കുള്ള എണ്ണവിതരണം തുടരുന്നു: റഷ്യന്‍ വിദേശകാര്യ സഹമന്ത്രി ആന്‍ഡ്രി റുഡെന്‍കോയുകെ, ഇഫ്ടിഎ കരാറുകള്‍ 100 ബില്യണ്‍ ഡോളര്‍ നിക്ഷേപത്തിന് വഴിയൊരുക്കും: പിയൂഷ് ഗോയല്‍ഡിജിറ്റല്‍ പെയ്മെന്റുകളുടെ 85 ശതമാനം യുപിഐ വഴിയെന്ന് ആര്‍ബിഐ ഗവര്‍ണര്‍ആഭ്യന്തര ആവശ്യകത സമ്പദ് വ്യവസ്ഥയെ മുന്നോട്ട് നയിക്കുന്നു: ആര്‍ബിഐ

രാജ്യത്തെ ആദ്യ ഓഫ്ഷോർ ഓയിൽ ആൻഡ് ഗ്യാസ് പദ്ധതി ഡീകമ്മീഷൻ പൂർത്തിയാക്കി

ന്യൂഡൽഹി: ഇന്ത്യയുടെ ഊർജ്ജ മേഖലയിൽ പുതിയൊരു നാഴികക്കല്ല്. പന്ന-മുക്ത-താപ്തി (പിഎംടി) സംയുക്ത സംരംഭ പങ്കാളികളായ ഷെൽ, റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡ് (ആർഐഎൽ), ഓയിൽ ആൻഡ് നാച്ചുറൽ ഗ്യാസ് കോർപ്പറേഷൻ ലിമിറ്റഡ് (ഒഎൻജിസി) എന്നിവർ ചേർന്ന് രാജ്യത്തെ ആദ്യത്തെ ഓഫ്ഷോർ ഫെസിലിറ്റീസ് ഡീകമ്മീഷൻ ചെയ്യൽ പദ്ധതി വിജയകരമായി പൂർത്തിയാക്കി.

മധ്യ, തെക്കൻ താപ്തി ഫീൽഡ് ഫെസിലിറ്റികളാണ് ഡീകമ്മീഷൻ ചെയ്തത്.

താപ്തി ഫീൽഡ്സിന്‍റെ പ്രവർത്തനങ്ങൾ നിയന്ത്രിക്കുന്നത് പിഎംടി സംയുക്ത സംരംഭമാണ്. സർക്കാരുമായി പങ്കാളിത്തത്തിലാണ് പദ്ധതി നടപ്പാക്കുന്നത്.

2016 മാർച്ചിലാണ് താപ്തി പാടങ്ങളിൽ നിന്നുള്ള ഉത്പാദനം നിർത്തിവച്ചത്. ഉയർന്ന സുരക്ഷാ, പാരിസ്ഥിതിക മാനദണ്ഡങ്ങൾ ഉയർത്തിപ്പിടിച്ചുകൊണ്ടാണ് ഡീകമ്മീഷൻ പദ്ധതി നടപ്പിലാക്കിയിരിക്കുന്നത്.

ഓയിൽ ആൻഡ് ഗ്യാസ് ഉത്പാദനം നടത്തുന്ന പദ്ധതി ഡീകമ്മീഷൻ ചെയ്യുന്നത് രാജ്യത്ത് ആദ്യമാണ്.

X
Top