ഓരോ 15 ദിവസത്തിലും പെട്രോൾ -ഡീസൽ വില പുനപരിശോധിക്കുംഎല്‍പിജി വാണിജ്യ സിലിണ്ടര്‍ മുന്‍ഗണന 70 ശതമാനമായി ഉയര്‍ത്തി കേന്ദ്രംഎൽപിജിയുമായി രണ്ട് ഇന്ത്യൻ കപ്പലുകൾകൂടി ഹോർമുസ് കടന്നുവേനലവധി യാത്രകള്‍ക്ക് തിരിച്ചടിയായി വിമാന ടിക്കറ്റ് വിലഇന്ധനക്ഷാമത്തിൽ നിന്ന് കരകേറാൻ ഇന്ത്യയുടെ ശ്രമം; റഷ്യയുമായി കൈകോര്‍ത്ത് കേന്ദ്രത്തിന്റെ ‘മാസ്റ്റര്‍ സ്‌ട്രോക്ക്’

വ്യാവസായിക ഉത്പാദനത്തിൽ ഇടിവ്

കൊച്ചി: ആഗോള മേഖലയിലെ അനിശ്ചിതത്വങ്ങളും ആഭ്യന്തര വിപണിയിലെ വെല്ലുവിളികളും വ്യാവസായിക ഉത്പാദനത്തിന് തിരിച്ചടിയാകുന്നു.

മേയില്‍ രാജ്യത്തെ വ്യാവസായിക ഉത്പാദന സൂചിക എട്ടു മാസത്തെ കുറഞ്ഞ തലമായ 1.2 ശതമാനത്തിലേക്ക് താഴ്ന്നുവെന്ന് കേന്ദ്ര സർക്കാരിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു. ‌ഏപ്രിലില്‍ വ്യാവസായിക സൂചിക 2.6 ശതമാനമായിരുന്നു.

കഴിഞ്ഞ വർഷം സെപ്തംബറിന് ശേഷം വ്യാവസായിക ഉത്പാദനത്തിലുണ്ടാകുന്ന ഏറ്റവും കുറഞ്ഞ വളർച്ച നിരക്കാണിത്. കഴിഞ്ഞ വർഷം മേയില്‍ വ്യാവസായിക ഉത്പാദനം 5.9 ശതമാനം വളർച്ച നേടിയിരുന്നു. അടിസ്ഥാന വ്യവസായ രംഗത്തെ ഉത്പാദന ഇടിവാണ് പ്രധാന വെല്ലുവിളി.

മാനുഫാക്‌ചറിംഗ് രംഗത്തെ ഉത്പാദനത്തില്‍ 2.6 ശതമാനം വർദ്ധന നേടി. ഖനന മേഖലയിലെ ഉത്പാദനം 0.1 ശതമാനവും വൈദ്യുതി ഉത്പാദനം 5.8 ശതമാനവും ഇടിഞ്ഞു.

മെഷിനറികളുടെയും യന്ത്ര സാമഗ്രികളുടെയും ഉത്പാദനം 11.8 ശതമാനം ഉയർന്നു. കാപ്പിറ്റല്‍ ഗുഡ്‌സിന്റെ ഉത്പാദനം 14.1 ശതമാനവും പശ്ചാത്തല സൗകര്യം, നിർമ്മാണ മേഖലകള്‍ 6.3 ശതമാനവും വളർച്ച നേടി.

X
Top