ആവശ്യമെങ്കില്‍ ഇനിയും നിരക്ക് കുറയ്ക്കുമെന്ന് ആര്‍ബിഐ ഗവര്‍ണര്‍രാസവള ഇറക്കുമതിക്ക് പുതിയ സാദ്ധ്യതകൾ തേടി ഇന്ത്യപ്രത്യക്ഷ നികുതി സമാഹരണത്തിൽ ഇടിവ്ജൂണിൽ ആഭ്യന്തര വിമാനയാത്രക്കാരുടെ എണ്ണം കൂടിഇന്ത്യയിലേക്ക് കുതിച്ചൊഴുകി ബ്രസീൽ, അമേരിക്കൻ ക്രൂഡ് ഓയിൽ

പ്രത്യക്ഷ നികുതി സമാഹരണത്തിൽ ഇടിവ്

കൊച്ചി: നടപ്പു സാമ്പത്തിക വർഷത്തിലെ ആദ്യ നൂറ് ദിവസങ്ങളില്‍ രാജ്യത്തെ അറ്റ പ്രത്യക്ഷ നികുതി വരുമാനം 1.3 ശതമാനം ഇടിഞ്ഞ് 5.6 ലക്ഷം കോടി രൂപയായി.

കോർപ്പറേറ്റ്, വ്യക്തിഗത വരുമാന നികുതികള്‍ ഇക്കാലയളവില്‍ 3.2 ശതമാനം ഉയർന്ന് 6.6 ലക്ഷം കോടി രൂപയിലെത്തി. അതേസമയം നികുതി റീഫണ്ടുകളായി 1.01 ലക്ഷം കോടി രൂപയാണ് നല്‍കിയത്. മുൻവർഷത്തേക്കാള്‍ 38 ശതമാനം അധികം തുകയാണിത്.

2013-14 സാമ്പത്തിക വർഷത്തേക്കാള്‍ വരുമാന നികുതി റീഫണ്ടില്‍ 474 ശതമാനം വർദ്ധനയുണ്ടെന്ന് കേന്ദ്ര സർക്കാർ വ്യക്തമാക്കി.

റിട്ടേണ്‍ നല്‍കുന്നവരുടെ എണ്ണത്തില്‍ കുതിപ്പ്
കഴിഞ്ഞ സാമ്പത്തിക വർഷം 4.77 ലക്ഷം കോടി രൂപയാണ് റീഫണ്ടായി നല്‍കിയത്. ഇക്കാലയളവില്‍ മൊത്തം നികുതി സമാഹരണത്തില്‍ 274 ശതമാനം വർദ്ധനയാണുണ്ടായത്.

പത്ത് വർഷത്തിനിടെ ടാക്സ് റിട്ടേണ്‍ നല്‍കുന്നവരുടെ എണ്ണം 133 ശതമാനം ഉയർന്ന് 8.89 കോടിയായി.

X
Top