
ന്യൂഡൽഹി: മൺസൂൺ എത്തിയതോടെ ഡീസൽ വില്പനയിൽ ഇടിവ്. മുൻവർഷത്തെ അപേക്ഷിച്ച് ജൂണിൽ ഡീസൽ ഡിമാൻഡ് 3.7 ശതമാനം ഇടിഞ്ഞ് 7.1 ദശലക്ഷം ടണ്ണിലെത്തി.
ഏപ്രിൽ, മേയ് മാസങ്ങളിൽ യഥാക്രമം 6.7 ശതമാനവും 9.3 ശതമാനവും ഉപഭോഗം ഉയർന്നിരുന്നു. രാജ്യത്ത് ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന ഇന്ധനമാണ് ഡീസൽ.
കാർഷിക മേഖലയിലെ ഡിമാൻഡ് കുറയുകയും വാഹന ഗതാഗതം കുറയുകയും ചെയ്തതിനാലാണ് ഡീസൽ ഉപഭോഗത്തിൽ കുറവുണ്ടായതെന്നാണ് കരുതുന്നത്.
മേയ് മാസത്തിൽ 7.09 ദശലക്ഷം ടൺ ഡീസൽ ഉപഭോഗമുണ്ടായിരുന്നു. അതേസമയം, പെട്രോൾ വില്പന 2023 ജൂണിൽ മുൻവർഷത്തെ അപേക്ഷിച്ച് 3.4 ശതമാനം ഉയർന്ന് 2.9 ദശലക്ഷം ടണ്ണായി ഉയർന്നിരുന്നു.






