ആവശ്യമെങ്കില്‍ ഇനിയും നിരക്ക് കുറയ്ക്കുമെന്ന് ആര്‍ബിഐ ഗവര്‍ണര്‍രാസവള ഇറക്കുമതിക്ക് പുതിയ സാദ്ധ്യതകൾ തേടി ഇന്ത്യപ്രത്യക്ഷ നികുതി സമാഹരണത്തിൽ ഇടിവ്ജൂണിൽ ആഭ്യന്തര വിമാനയാത്രക്കാരുടെ എണ്ണം കൂടിഇന്ത്യയിലേക്ക് കുതിച്ചൊഴുകി ബ്രസീൽ, അമേരിക്കൻ ക്രൂഡ് ഓയിൽ

ചില്ലറ വില സൂചിക 5.22 ശതമാനമായി താഴ്ന്നു


ന്യൂഡൽഹി: കേന്ദ്ര സർക്കാരിനും റിസർവ് ബാങ്കിനും നേരിയ ആശ്വാസം പകർന്ന് ഡിസംബറില്‍ ചില്ലറ വില സൂചിക അടിസ്ഥാനമായ നാണയപ്പെരുപ്പം 5.22 ശതമാനമായി താഴ്ന്നു. നവംബറിലിത് 5.48 ശതമാനമായിരുന്നു. നാല് മാസത്തിനിടെയിലെ ഏറ്റവും താഴ്ന്ന നിരക്കാണിത്. പച്ചക്കറികള്‍, പയർ വർഗങ്ങള്‍, പഞ്ചസാര, ധാന്യങ്ങള്‍ എന്നിവയുടെ വില കുറഞ്ഞതോടെ ഭക്ഷ്യ വില സൂചിക ഒൻപത് ശതമാനമായി താഴ്ന്നു. ഇതോടെ ഫെബ്രുവരിയില്‍ നടക്കുന്ന റിസർവ് ബാങ്കിന്റെ ധന നയ അവലോകന യോഗത്തില്‍ മുഖ്യ പലിശ നിരക്ക് കുറയാൻ സാദ്ധ്യതയേറി. ഗ്രാമീണ മേഖലയിലെ വില സൂചിക 5.76 ശതമാനവും നഗരങ്ങളില്‍ 4.58 ശതമാനവും ഉയർന്നു.

X
Top