ട്രംപ് തീരുവ ഇന്ത്യയുടെ തൊഴിലധിഷ്ഠിത മേഖലകളെ ബാധിക്കുന്നു, കരുത്തുകാട്ടി സമുദ്രോത്പന്ന മേഖലഗാര്‍ഹിക വരുമാന സര്‍വ്വേയ്‌ക്കൊരുങ്ങി കേന്ദ്രസര്‍ക്കാര്‍, അഞ്ച് പതിറ്റാനിടയില്‍ ആദ്യംഫിന്‍ടെക്ക് മേഖലയെ ട്രാക്ക് ചെയ്യാന്‍ പുതിയ ക്ലാസിഫിക്കേഷന്‍ കോഡ്ആര്‍ബിഐ സ്വര്‍ണ്ണ ശേഖരം ആദ്യമായി 100 ബില്യണ്‍ ഡോളറിന് മുകളില്‍ഇന്ത്യയുടെ വിദേശ നാണ്യ ശേഖരത്തില്‍ 2.18 ബില്യണ്‍ ഡോളര്‍ ഇടിവ്

ഡെബിറ്റ് കാർഡ് നിരക്കുകളുയർത്തി കൊട്ടക് മഹീന്ദ്ര ബാങ്ക്

കൊട്ടക് മഹീന്ദ്ര ബാങ്കിന്റെ ഡെബിറ്റ് കാർഡുകൾക്ക് വാർഷിക നിരക്കിൽ 60 രൂപയുടെ വർധനവാണ് വരുത്താൻ പോകുന്നത്. പുതുക്കിയ നിരക്കുകൾ 2023 മെയ് 22 മുതൽ പ്രാബല്യത്തിൽ വരും.

ബാങ്ക് നൽകുന്ന എല്ലാ ഡെബിറ്റ് കാർഡുകൾക്കും നിരക്കുകൾ ബാധകമായിരിക്കുമെന്ന് ചൂണ്ടിക്കാണിച്ച് കൊട്ടക് മഹീന്ദ്ര ബാങ്ക് ഉപയോക്താക്കൾക്ക് മെയിൽ അയച്ചിട്ടുണ്ട്.

പ്രതിവർഷം 199 രൂപയും ജിഎസ്ടിയുമാണ് നിലവിൽ കൊട്ടക് മഹീന്ദ്ര ഡെബിറ്റ് കാർഡ് വാർഷികഫീസിനത്തിൽ ഈടാക്കുന്നത്.

വാർഷിക ഡെബിറ്റ് ഫീസിൽ 60 രൂപയുടെ വർദ്ധനവ് വരുത്തിയതിനാൽ മെയ് 22 മുതൽ ഇത് 259 രൂപയും ജിഎസ്ടിയും ആകും. കൊട്ടക് മഹീന്ദ്രയിലെ എല്ലാ തരം അക്കൗണ്ടുകൾക്കും ഈ ഫീസ് ഈടാക്കും.

മിനിമം ബാലൻസ് നിലനിർത്തിയില്ലെങ്കിൽ പിഴ ഈടാക്കും

ഉപഭോകതാവ് ബാങ്ക് അക്കൗണ്ടിൽ മിനിമം ബാലൻസ് നിലനിർത്തുന്നതിൽ പരാജയപ്പെട്ടാൽ, ഉൽപ്പന്ന വേരിയന്റിന് അനുസൃതമായി കൊട്ടക് മഹീന്ദ്ര ബാങ്ക് പിഴ ചുമത്തും. ഇതു കുറവ് വരുന്ന തുകയുടെ 6 ശതമാനം വരെ ആകും.

ഈയിനത്തിൽ പരമാവധി 500- 600 രൂപ വരെ ഈടാക്കാം. പൊതു സേവനങ്ങൾ, യൂണിവേഴ്സിറ്റി അക്കൗണ്ടുകൾ, പേറോൾ അക്കൗണ്ടുകൾ എന്നിവ ഇതിൽ ഉൾപ്പെടില്ല എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

ഇടപാടുകൾ പരാജയപ്പെട്ടാലും പിഴ നൽകണം

സാമ്പത്തികമല്ലാത്ത കാരണങ്ങൾ കൊണ്ട് ചെക്ക് ഇടപാടുകൾ തടസപ്പെട്ടാൽ ഓരോ തവണയും 50 രൂപ പിഴ ഈടാക്കും.

നിക്ഷേപിച്ചതോ, നൽകിയതോ ആയ ചെക്കുകൾ മടങ്ങിയാൽ, അങ്ങനെയുള്ള ഓരോ സംഭവത്തിനും 200 രൂപ ഫീസ് ഈടാക്കും സ്റ്റാൻഡിംഗ് നിർദ്ദേശങ്ങൾ അവഗണിച്ചാൽ, ഇത്തരം ഓരോ കേസിനും 200 രൂപ നിരക്ക് ഈടാക്കും.

ഡെബിറ്റ് കാർഡുകളുമായി ബന്ധപ്പെട്ട മറ്റ് ഫീസുകൾ:

ഉപഭോക്താവിന്റെ കയ്യിൽ നിന്നും ഡെബിറ്റ് കാർഡുകൾ നഷ്ടപ്പെടുകയോ, മോഷ്ടിക്കപ്പെടുകയോ ചെയ്യപ്പെട്ടാൽ, പുതിയ ഡെബിറ്റ് കാർഡ് എടുക്കുന്നതിന് 200 രൂപ നൽകേണ്ടിവരും.

അക്കൗണ്ടിൽ ആവശ്യത്തിന് പണമില്ലാത്തതിനാൽ പരാജയപ്പെട്ട ആഭ്യന്തര എടിഎം ഇടപാടുകൾക്ക് ഓരോന്നിനും 25 രൂപ ഈടാക്കും. പ്രതിമാസം ഒരു കാർഡ്ലെസ്സ് ക്യാഷ് പിൻവലിക്കൽ ആണ് ഫീസ് ഇല്ലാതെ നടത്താൻ കഴിയുക.

തുടർന്നുള്ള അധിക പിൻവലിക്കലുകൾക്ക് 10 രൂപ ഫീസ് ഈടാക്കും.

X
Top