ഇന്ത്യ ഇലക്ട്രിക് വാഹന മേഖലയിൽ കമ്പനി കേന്ദ്രികൃത ആനുകൂല്യങ്ങൾ നൽകില്ലെന്ന് റിപ്പോർട്ട്ഇന്ത്യയുടെ വിദേശനാണ്യ കരുതൽ ശേഖരം 597.94 ബില്യൺ ഡോളറിലെത്തിഒക്ടോബറിൽ ഇന്ത്യയുടെ സേവന കയറ്റുമതി 10.8 ശതമാനം ഉയർന്നു1.1 ലക്ഷം കോടിയുടെ പ്രതിരോധക്കരാറിന് അനുമതിനവംബറിലെ ജിഎസ്ടി വരുമാനം 1.68 ലക്ഷം കോടി രൂപ

മസ്കിൻ്റെ ബയോപിക് ഒരുക്കാൻ ‘ദി വേയ്ൽ’ സംവിധായകൻ

ക്സിന്റെ സിഇഒ ഇലോൺ മസ്‌കിന്റെ ജീവിതം സിനിമയാക്കുന്നു. വാൾട്ടർ ഐസക്‌സന്റെ ‘ഇലോൺ മസ്‌ക്’ എന്ന ജീവചരിത്രത്തെ അടിസ്ഥാനമാക്കിയാണ് സിനിമ. ‘ബ്ലാക്ക് സ്വാൻ’, ‘ദി റെസ്റ്റലർ’, ‘ദി വേയ്ൽ’ എന്നീ ഹിറ്റ് ചിത്രങ്ങളുടെ സംവിധായകൻ ഡാരൻ ആരോനോഫ്‌സ്‌കിയാണ് ചിത്രമൊരുക്കുന്നത്.

മസ്‌കിന്റെ വ്യക്തി ജീവിതത്തിന് പുറമെ സുസ്ഥിര ഊർജ്ജം, ബഹിരാകാശ പര്യവേക്ഷണം, എഐ തുടങ്ങിയ വിഷയങ്ങളും സിനിമ ചർച്ച ചെയ്യുന്നുണ്ട്.

എ24 പ്രൊഡക്ഷൻ ഹൗസാണ് ചിത്രത്തിന്റെ നിർമ്മാണം ഏറ്റെടുത്തിരിക്കുന്നത്. ദി വേയ്‍ലും നിർമ്മിച്ചത് എ24ആണ്. ഇതുകൂടാതെ 1998ൽ പുറത്തിറങ്ങിയ ഡാരന്റെ ആദ്യ ചിത്രമായ ‘പൈ’ 25 വർഷത്തിന് ശേഷം എ24 റീ റിലീസ് ചെയ്തിരുന്നു.

ഐസക്സ്സൺന്റെ ‘സ്റ്റീവ് ജോബ്‌സ്’ എന്ന പുസ്തകത്തെ ആസ്പദമാക്കി 2015ൽ സ്റ്റീവ്‌ജോബ്‌സിന്റെ ജീവചരിത്രം സിനിമയാക്കിയിരുന്നു.

മൈക്കൽ ഫാസ്‌ബെൻഡറാണ് സ്റ്റീവ് ജോബ്‌സായി ചിത്രത്തിലെത്തിയത്. ഡാനി ബോയിലാണ് ചിത്രം ഒരുക്കിയത്.

X
Top