കുതിച്ചുയർന്ന് വിഴിഞ്ഞം തുറമുഖം; ഒരു വർഷത്തിനിടെ എത്തിയത് 392 കപ്പലുകൾ, കൈകാര്യം ചെയ്തത് 8.3 ലക്ഷം കണ്ടെയ്നറുകൾടോള്‍ പിരിവ് വേഗത കൂട്ടാന്‍ നടപടിയുമായി ദേശീയപാത അതോറിട്ടിരാജ്യത്ത് ചെറുകിട ഇടത്തരം വ്യവസായ സംരംഭങ്ങള്‍ വലിയ പ്രതിസന്ധി നേരിടുന്നുമൂന്നുമാസം കൊണ്ട് ഫാസ്റ്റാഗ് പിരിച്ചത് 20,682 കോടിരൂപഇന്ത്യ-യുഎസ് വ്യാപാരക്കരാർ: തുടർ ചർച്ചകൾക്കായി ഇന്ത്യൻ സംഘം വീണ്ടും അമേരിക്കയിലേക്ക്

കെ ഫോണിന്റെ ഡാർക്ക് ഫൈബർ വാടകയ്ക്ക്

തിരുവനന്തപുരം: ആദ്യഘട്ടത്തിൽ കെ ഫോണിന്റെ ഉപയോഗിക്കാത്ത ഫൈബറുകൾ(ഡാർക്ക് ഫൈബർ) 7624 കിലോമീറ്റർ ദൂരത്തിൽ ടെലികോം ഓപ്പറേറ്റർമാർക്കു വാടകയ്ക്കു നൽകും.

ഒരു കിലോമീറ്ററിന് ഒപിജിഡബ്ല്യൂ കേബിളിന് 11825 രൂപയും, എഡിഎസ്എസ് കേബിളിന് 6000 രൂപയും വാർഷിക വാടക നിശ്ചയിച്ചു. ദൂരവും പ്രദേശവും അനുസരിച്ചു തുക വ്യത്യാസപ്പെടും.

രണ്ടുവർഷത്തേക്കാണു നൽകുക. 10 വർഷം വരെ നീട്ടാം. 8 മുതൽ 10 ശതമാനം വരെ വാർഷിക നിരക്ക് വർധനയുണ്ടാകും.

ടെലികോം ഓപ്പറേറ്റർമാർക്കും ടെലികോം ഇൻഫ്രാസ്ട്രക്ചർ പ്രൊവൈഡർമാർക്കുമാണു ഡാർക്ക് ഫൈബർ വാടകയ്ക്കു നൽകുക. ചില കമ്പനികൾ സ്വന്തം നിലയ്ക്കു കേബിൾ സ്ഥാപിച്ചിട്ടുണ്ടെങ്കിലും ഇവയുടെ മൂന്നിരട്ടി കേബിൾ സാന്ദ്രത കെ ഫോണിനുണ്ട്.

പവർഗ്രിഡ് കോർപറേഷൻ, ബിഎസ്എൻഎൽ, എയർടെൽ, ജിയോ തുടങ്ങിയ ടെലികോം പ്രൊവൈഡർമാർ താൽപര്യമറിയിച്ചിട്ടുണ്ട്. ഉപകരാർ നൽകാൻ അവകാശമില്ല.

കെ ഫോണിന്റെ നെറ്റ് വർക്ക് ഓപ്പറേറ്റിങ് സെന്റർ, പോയിന്റ് ഓഫ് പ്രസൻസ് കേന്ദ്രങ്ങൾ എന്നിവയും ഉപയോഗിക്കാം.

കെ ഫോൺ പ്രവർത്തനം തുടങ്ങി ഇന്ന് ഒരു മാസം തികയുമ്പോൾ കണക്‌ഷൻ ആവശ്യപ്പെട്ടവരുടെ എണ്ണം 82719 ആയി. ഇവർക്ക് ഓഗസ്റ്റ് 15നു മുൻപു കണക്‌ഷൻ നൽകിത്തുടങ്ങും.

വൈഫൈ ഹോട്സ്പോട്ടിനായി 2000 ആവശ്യക്കാരുണ്ട്. ഈ മാസം 15നകം പ്രാദേശിക കേബിൾ ഓപ്പറേറ്റർമാരുടെ പട്ടിക തയാറാക്കും. നിലവിൽ ആയിരത്തോളം പേർ കെ ഫോണിനെ സമീപിച്ചു.

അതേസമയം, 14000 ബിപിഎൽ കുടുംബങ്ങൾക്കു സൗജന്യ കണക്‌ഷൻ നൽകുന്ന കാര്യത്തിൽ മെല്ലെപ്പോക്ക് തുടരുകയാണ്.

ഒൻപതിനായിരത്തോളം വീടുകളിൽ കേബിൾ സ്ഥാപിച്ചെങ്കിലും കണക്‌ഷൻ നൽകിയത് തിങ്കളാഴ്ച വരെ 3080 മാത്രം.

X
Top