ഇന്ത്യയിൽനിന്നു ചൈനയിലേക്കുള്ള കയറ്റുമതി ഉയർന്നു; വ്യാപാരകമ്മി റിക്കാർഡിൽകയറ്റുമതി സജ്ജമായ സംസ്ഥാനങ്ങളുടെ പട്ടികയിൽ കേരളം 11–മത്കരുത്താർജിച്ച് ഇന്ത്യൻ പാസ്പോർട്ട്കാർഷിക സംരംഭകത്വ മേഖലയിൽ ചരിത്രം കുറിക്കാൻ കെ-ഇനവുമായി കുടുംബശ്രീകഴിഞ്ഞ വർഷം ചൈനയുടെ കയറ്റുമതി കുതിച്ചുയർന്നതായി റിപ്പോർട്ട്

പ്രതിദിന യുപിഐ ഇടപാടുകള്‍ 36 കോടി കവിഞ്ഞു: റിസര്‍വ് ബാങ്ക് ഗവര്‍ണര്‍

ന്യൂഡല്‍ഹി: യൂണിഫൈഡ് പേയ്‌മെന്റ് ഇന്റര്‍ഫേസ് (യുപിഐ) പേയ്‌മെന്റുകള്‍ പ്രതിദിനം 36 കോടി എണ്ണമായി ഉയര്‍ന്നു. 2022 ഫെബ്രുവരിയിലെ 24 കോടിയില്‍ നിന്ന് 50 ശതമാനം വര്‍ദ്ധനവാണിത്. മൂല്യത്തിന്റെ അടിസ്ഥാനത്തില്‍ ഇടപാടുകള്‍ 6.27 ലക്ഷം കോടി രൂപയുടേതായി.

2022 ഫെബ്രുവരിയിലെ 5.36 ലക്ഷം കോടി രൂപയില്‍ നിന്ന് 17 ശതമാനം വളര്‍ച്ച. ഡിജിറ്റല്‍ പെയ്മന്റ് അവബോധവാരം ഉദ്ഘാനം ചെയ്യവേ ആര്‍ബിഐ ഗവര്‍ണറാണ് ഇക്കാര്യം വ്യക്തമാക്കിയത്. കഴിഞ്ഞ മൂന്ന് മാസത്തിനിടെ പ്രതിമാസ ഡിജിറ്റല്‍ ഇടപാടുകള്‍ 1,000 കോടി രൂപ കവിഞ്ഞതായും ഗവര്‍ണര്‍ അറിയിച്ചു.

‘ഇന്ത്യയുടെ പേയ്‌മെന്റ് സംവിധാനങ്ങളെക്കുറിച്ച് ലോകം സംസാരിക്കുന്നു. നിരവധി രാജ്യങ്ങള്‍ വിജയഗാഥ പകര്‍ത്താന്‍ താല്‍പ്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്. 2022 ഡിസംബര് മുതല് പ്രതിമാസം 1,000 കോടിയിലധികം ഇടപാടുകള്‍ നടന്നു. ഇത് അഭിമാനകരമായ നേട്ടമാണ്.’

2023 ജനുവരിയില്‍ യുപിഐ ഇടപാടുകളുടെ എണ്ണം 800 കോടി കവിഞ്ഞിട്ടുണ്ട്. എന്‍ഇഎഫ്ടി (നാഷണല്‍ ഇലക്ട്രോണിക് ഫണ്ട് ട്രാന്‍സ്ഫര്‍) ഫെബ്രുവരി 28 ന് എക്കാലത്തെയും ഉയര്‍ന്ന പ്രതിദിന ഇടപാട് – 3.18 കോടി രൂപ- നടത്തി.യുപിഐ ഇടപാടുകളുടെ അളവ് 2017 ജനുവരിയിലെ 0.45 കോടിയില്‍ നിന്ന് 2023 ജനുവരിയില്‍ 804 കോടിയായി ഉയര്‍ന്നു.

ഇതേ കാലയളവില്‍ യുപിഐ ഇടപാടുകളുടെ മൂല്യം 1,700 കോടി രൂപയില്‍ നിന്ന് 12.98 ലക്ഷം കോടി രൂപയായി. 48 കോടിയിലധികം കാര്‍ഡ് ടോക്കണുകള്‍ സൃഷ്ടിച്ചിട്ടുണ്ടെന്നും ഇത് ലോകത്തിലെ ഏറ്റവും വലിയ ടോക്കണൈസേഷന്‍ പ്രക്രിയയാണെന്നും ഗവര്‍ണര്‍ അറിയിക്കുന്നു.ടോക്കണൈസ്ഡ് ഇടപാടുകള്‍ 35 ശതമാനത്തില്‍ നിന്ന് 62 ശതമാനമായി ഉയര്‍ന്നു.

86 കോടിയിലധികം ഇടപാടുകള്‍ ഇതുവഴി പ്രൊസസ് ചെയ്യപ്പെട്ടിട്ടുണ്ട്. ഡിജിറ്റല്‍ പേയ്‌മെന്റ് ഇന്‍ഫ്രാസ്ട്രക്ചറിന്റെ സ്വീകാര്യത 17 കോടി ടച്ച് പോയിന്റുകളില്‍ നിന്ന് 26 കോടി ടച്ച് പോയിന്റുകളായിട്ടുണ്ട്. 53% വര്‍ദ്ധനവ്.

രാജ്യത്ത് ഡിജിറ്റല്‍ പേയ്‌മെന്റുകള്‍ ആഴത്തിലാക്കുന്നതിനുള്ള ‘ഹര്‍ പേയ്‌മെന്റ് ഡിജിറ്റല്‍’ ദൗത്യത്തിനും ഗവര്‍ണര്‍ തുടക്കമിട്ടു. ഡിജിറ്റല്‍ വില്ലേജ് പ്രോഗ്രാമിന്റെ ഭാഗമായി ഗ്രാമതല സംരംഭകരെ ഉള്‍പ്പെടുത്തി 75 ഗ്രാമങ്ങളെ ദത്തെടുക്കാന്‍ റിസര്‍വ് ബാങ്ക് തീരുമാനിച്ചിട്ടുണ്ട്. പദ്ധതി പ്രകാരം പൊതുമേഖലാ സ്ഥാപനങ്ങള് 75 ഗ്രാമങ്ങളെ ഡിജിറ്റല് പേയ് മെന്റ് ഗ്രാമങ്ങളാക്കി മാറ്റും.

2016 ലാണ് യുപിഐ ആരംഭിച്ചത്, അതിനുശേഷം മൊത്തം വ്യക്തിയില്‍ നിന്ന് വ്യക്തിയിലേക്കും വ്യക്തിയില്‍ നിന്ന് വ്യാപാരത്തിലേക്കും ഇടപാടുകള്‍ നടത്തുന്ന ജനപ്രിയ പേയ്‌മെന്റ് മോഡായി യുപിഐ മാറി.

X
Top