ഇന്ത്യയുടെ വളര്‍ച്ചാ അനുമാനം ഉയര്‍ത്തി ക്രിസില്‍വിദേശനാണ്യ കരുതല്‍ ശേഖരത്തില്‍ ഇടിവ്എൽപിജി സിലിണ്ടർ വില 2-ാം മാസവും കുറച്ച് എണ്ണക്കമ്പനികൾആഴക്കടലിൽ വൻ എണ്ണ പര്യവേഷണം: കേരള-കൊങ്കൺ മേഖലയിൽ കൊല്ലം ഭാഗത്ത് ഡ്രില്ലിങ്പൊതുമേഖലാ ബാങ്ക് ലയനം: മെഗാ ബാങ്കുകൾ സൃഷ്ടിക്കാൻ കേന്ദ്രം

അന്താരാഷ്ട്ര ഡിസൈൻ & ആർക്കിടെക്ചർ എക്‌സ്പോ കൊച്ചിയിൽ

കൊച്ചി: ഡിസൈൻ, ആർക്കിടെക്ചർ, ഇന്റീരിയർ, കൺസ്ട്രക്ഷൻ മേഖലകളെ ഒരുമിപ്പിക്കുന്ന രാജ്യത്തെ ഏറ്റവും വലിയ അന്താരാഷ്ട്ര പ്രദർശനമായ ഡിഎഐസി 2025 ഡിസംബർ 13, 14, 15, 16 തീയതികളിൽ കൊച്ചി അഡ്ലക്സ് ഇന്റർനാഷണൽ കൺവെൻഷൻ സെന്ററിൽ നടക്കും. കേരളത്തിന്റെ സാംസ്കാരിക സമ്പന്നതയ്ക്കും ആർക്കിടെക്ചറൽ സൗന്ദര്യത്തിനും ആഗോള ശ്രദ്ധ ലഭ്യമാക്കാനുള്ള വേദി എന്ന ലക്ഷ്യത്തിലാണ് ഡിഎഐസി രൂപംകൊണ്ടത്. ദുബൈ, മിലാൻ, ഗ്വാങ്‌ഷൂ പോലുള്ള ലോകമെമ്പാടുമുള്ള മെഗാ എക്സിബിഷനുകളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് ഈ പ്ലാറ്റ്ഫോം, കേരളത്തിലെ ആദ്യത്തെ സമഗ്രമായ ഡിസൈൻ–ആർക്കിടെക്ചർ എക്സ്പോ ആയി ഉയർന്നിരിക്കുന്നത്.

ഇന്ത്യയുടെയും വിദേശ രാജ്യങ്ങളുടെയും ഡിസൈൻ–ആർക്കിടെക്ചർ രംഗത്തെ പ്രമുഖരുടെ പങ്കാളിത്തം ഉളളതിനാൽ, കേരളത്തിന്റെ ഡിസൈൻ മേഖലയെ ഒരു പുതിയ തലത്തിലേക്ക് ഉയർത്തുന്ന വലിയ ഒരു മാറ്റത്തിന് ഡിഎഐസി 2025 വഴിയൊരുക്കുമെന്നാണ് വിലയിരുത്തൽ. ദക്ഷിണേന്ത്യയിലെ ഡിസൈൻ, ആർക്കിടെക്ചർ, ഇന്റീരിയർ, കൺസ്ട്രക്ഷൻ മേഖലകളെ ആഗോള തലത്തിലേക്ക് കൊണ്ടുവരാൻ ലക്ഷ്യമിട്ട് നടത്തുന്ന ഈ എക്സ്പോയിൽ കട്ടിം​ഗ് എഡ്ജ് ഉത്പന്നങ്ങൾ, സുസ്ഥിരവും നൂതനവുമായ സാങ്കേതികവിദ്യകൾ, പുതിയതായി ഉയർന്ന് വരുന്ന ഡിസൈൻ ട്രെൻഡുകൾ എന്നിവ ഒരുമിച്ച് അവതരിപ്പിക്കും. വ്യവസായ പ്രമുഖരുമായി നെറ്റ്‌വർക്കിംഗ് നടത്താനും, മുൻനിര ബ്രാൻഡുകളുമായി പങ്കാളിത്തം ആരംഭിക്കാനും, പുതിയ ബിസിനസ് ആശയങ്ങൾ കണ്ടെത്താനുമുള്ള വിപുലമായ അവസരങ്ങളാണ് എക്സ്പോ നൽകുന്നത്.

10,000+ സ്വകയർ മീറ്റർ പ്രദർശന വിസ്തൃതി, 150+ ദേശിയ–അന്തർദേശീയ എക്സിബിറ്റർമാർ, 10,000+ ബിടുബി & ബി2സി സന്ദർശകർ എന്നിവയാണ് ഈ വർഷത്തെ പ്രധാന ഹൈലൈറ്റുകൾ. ഡിഎഐസി 2025–ൽ നാല്പതിലധികം വിഭാ​ഗങ്ങളിൽ നിന്നുള്ള പ്രദർശനങ്ങൾ കാണാൻ കഴിയും. ആർക്കിടെക്ചർ, ഇന്റീരിയർ, കൺസ്ട്രക്ഷൻ, സ്മാർട് ഹോം, ബിൽഡിംഗ് മെറ്റീരിയൽസ്, ലൈറ്റിംഗ്, ഡോർ & വിൻഡോസ്, ഹാർഡ്‌വെയർ, ഹോം ഡെക്കോർ, ഗ്രീൻ ബിൽഡിംഗ് ടെക്, റെസ്റ്റോറന്റ് & സ്കൂൾ ഫർണിച്ചർ, ഇൻഡസ്ട്രിയൽ ടൂൾസ് & മെഷിനറി, സാനിറ്ററി വെയർ തുടങ്ങിയ വിഭാഗങ്ങളിലെ പ്രമുഖ കമ്പനികൾ എക്സ്പോയുടെ ഭാ​ഗമാകും. കൂടാതെ സർക്കാർ സ്ഥാപനങ്ങളും എക്സ്പോയുടെ ഭാഗമാകും.

ആർക്കിടെക്റ്റുമാർ, ഇന്റീരിയർ ഡിസൈനർമാർ, എഞ്ചിനീയർമാർ, ബിൽഡേഴ്സ്, ഡെവലപ്പേഴ്സ്, ഹോസ്പിറ്റാലിറ്റി മേഖലയിലെ പ്രൊഫഷണലുകൾ, സ്കൂൾ–ഹോസ്പിറ്റൽ മാനേജ്മെന്റ് പ്രതിനിധികൾ, വിദ്യാർത്ഥികൾ തുടങ്ങിയവരാണ് പ്രധാന സന്ദർശകർ. പുതിയ ഡിസൈൻ ട്രെൻഡുകൾക്കൊപ്പം ലൈവ് ഡെമോകൾ, സെമിനാറുകൾ, കീ–നോട്ട് സെഷനുകൾ, വിവിധ മത്സരങ്ങൾ എന്നിവയും സന്ദർശകരെ കാത്തിരിക്കുന്നു. ഡിഎഐസി 2025–ലേക്ക് സ്റ്റാൾ ബുക്കിംഗ് ചെയ്യാനും വിസിറ്റർ രജിസ്ട്രേഷൻ നടത്താനും വെബ്സൈറ്റ് സന്ദർശിക്കുക: https://daic.in/ കൂടുതൽ വിവരങ്ങൾക്ക് : 9895119962

X
Top