പശ്ചിമേഷ്യയിലെ സംഘർഷം: ഇന്ത്യൻ തുറമുഖം വിടാതെ 60,000 ടൺ ബസുമതി അരിപ്രകൃതിവാതക ലഭ്യത തടസ്സപ്പെട്ടതോടെ വളം ഉത്പാദനം പ്രതിസന്ധിയിലേക്ക്പെട്രോൾ-ഡീസൽ വില കൂടില്ലെന്ന് കേന്ദ്രസർക്കാർഇന്ത്യ- യുഎസ് വ്യാപാര കരാർ വീണ്ടും ട്രാക്കിലേക്ക്എൽപിജി സിലിണ്ടറുകളുടെ റീഫിൽ ബുക്കിംഗിൽ നിയന്ത്രണം; ലോക്ക് ഇൻ പീരീഡുമായി എച്ച്പിയും ഐഒസിയും

10 മില്യൺ ഡോളർ സമാഹരിച്ച് ഗുഡ് ഹെൽത്ത് കമ്പനി

മുംബൈ: ലെഫ്റ്റ് ലെയ്‌ൻ ക്യാപിറ്റൽ നേതൃത്വം നൽകിയ സീരീസ് എ ഫണ്ടിംഗിൽ 10 മില്യൺ ഡോളർ സമാഹരിച്ചതായി ഡയറക്‌ട്-ടു-കൺസ്യൂമർ (ഡി2സി) ഹെൽത്ത്-ടെക് സ്റ്റാർട്ടപ്പായ ഗുഡ് ഹെൽത്ത് കമ്പനി (ജിഎച്ച്‌സി) അറിയിച്ചു. ഖോസ്‌ല വെഞ്ചേഴ്‌സ്, ക്വയറ്റ് ക്യാപിറ്റൽ തുടങ്ങിയ നിലവിലുള്ള നിക്ഷേപകരുടെ പങ്കാളിത്തവും ഈ ഫണ്ടിങ്ങിൽ ഉണ്ടായിരുന്നു.

ഹൈദരാബാദ് ആസ്ഥാനമായുള്ള സ്റ്റാർട്ടപ്പ് മുടി കൊഴിച്ചിൽ, ലൈംഗിക ആരോഗ്യം, ശരീരഭാരം കുറയ്ക്കൽ തുടങ്ങിയ അവസ്ഥകളുള്ള രോഗികൾക്ക് പൂർണ്ണമായ പരിഹാരം വാഗ്ദാനം ചെയ്യുന്നു. കൂടുതൽ ഉൽപ്പന്ന വിഭാഗങ്ങൾ അവതരിപ്പിക്കുന്നതിനും ഉൽപ്പന്ന നവീകരണത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനും നിലവിലുള്ള ടീമിനെ വിപുലീകരിക്കുന്നതിനും പുതിയ ഫണ്ടുകൾ ഉപയോഗിക്കാൻ കമ്പനി പദ്ധതിയിടുന്നു.

2022 ജൂണിൽ ഖോസ്‌ല വെഞ്ചേഴ്‌സിന്റെ നേതൃത്വത്തിൽ സ്റ്റാർട്ടപ്പ് 5.2 മില്യൺ ഡോളർ സമാഹരിച്ചിരുന്നു.

X
Top