8 അത്യാധുനിക യുദ്ധക്കപ്പൽ നിർമിക്കാൻ ഇന്ത്യഊർജ പ്രതിസന്ധി: എൽപിജി വിതരണത്തിൽ ആശങ്ക വേണ്ടെന്ന് ആവർത്തിച്ച് കേന്ദ്രംഅലുമിനിയം ഉത്പാദനം നിലയ്ക്കുന്നുഎണ്ണവിതരണം സാധാരണ നിലയിലാകാൻ ആറുമാസമോ അതിലധികമോ എടുത്തേക്കാമെന്ന് മുന്നറിയിപ്പ്ഹോർമുസ് കടലിടുക്ക് കടന്ന് രണ്ട് ഇന്ത്യൻ കപ്പലുകൾ; വഹിക്കുന്നത് 92,000 ടൺ എൽപിജി

ഡി സ്‌പേസ് ടെക്‌നോളജീസ് കേരളത്തിലേക്ക്

തിരുവനന്തപുരം: ഇലക്ട്രിക് വാഹന മേഖലയ്ക്കും മെഡിക്കൽ ടെക്നോളജി മേഖലയ്ക്കും മികച്ച സേവനങ്ങൾ നൽകാൻ കഴിയുന്ന, സിമുലേഷൻ ആൻഡ് വാലിഡേഷൻ മേഖലയിലെ ലോകത്തെ പ്രമുഖ കമ്പനിയായ ഡി സ്‌പേസ് ടെക്‌നോളജീസ് കേരളത്തിൽ സെന്റർ ഒഫ് എക്സലൻസ് ആരംഭിക്കും.

കണക്ടഡ് ഓട്ടോമേറ്റഡ് ഇലക്ട്രിക് വാഹന രംഗത്തെ സാങ്കേതികവിദ്യാ ദാതാവ് കൂടിയായായ ഡി സ്‌പേസ് ജർമനി, ക്രൊയേഷ്യ എന്നീ രാജ്യങ്ങൾക്ക് പുറമേ മൂന്നാമത്തെ സെന്റർ ഒഫ് എക്സലൻസാണ് കേരളത്തിൽ സ്ഥാപിക്കുന്നത്.

തിരുവനന്തപുരം കിൻഫ്ര പാർക്കിൽ ഡി സ്പേസ് പ്രവർത്തനം തുടങ്ങുന്നതോടെ രണ്ട് വർഷത്തിനുള്ളിൽ 300 പേർക്ക് തൊഴിൽ ലഭിക്കുമെന്നാണ് പ്രതീക്ഷ.

പ്രധാന മേഖലകൾ

വ്യവസായ വകുപ്പുമായി നടത്തിയ ചർച്ചയിൽ ഡി-സ്‌പേസിന്റെ തീരുമാനം സർക്കാരിനെ അറിയിച്ചതായി മന്ത്രി പി.രാജീവ് വ്യക്തമാക്കി.

ലോകോത്തര വാഹന നിർമ്മാതാക്കളായ പോർഷെ, ബി.എം.ഡബ്ല്യു, ഓഡി, വോൾവോ, ജാഗ്വാർ ഉൾപ്പെടെയുള്ള പ്രമുഖർ ഡി സ്‌പേസിന്റെ ഉപഭോക്താക്കളാണ്. ഐ.ടി മേഖലയിൽ ഗവേഷണവും അതിനൂതന സാങ്കേതിക വിദ്യയിലൂടെ ഹാർഡ് വെയർ, സോഫ്റ്റ് വെയർ വികസിപ്പിച്ചെടുക്കലുമാണ് ലക്ഷ്യം.

ഡി സ്‌പേസ് ആദ്യഘട്ടത്തിൽ വികസിപ്പിച്ചെടുക്കുന്ന ഹാർഡ് വെയർ, സോഫ്റ്റ് വെയർ ഉപകരണങ്ങൾ കൺട്രോൾ എൻജിനീയറിംഗ് രംഗത്ത് ഉപയോഗിക്കും. പ്രധാനമായും ഇലക്ട്രിക് വാഹനങ്ങളിലും മെഡിക്കൽ ടെക്‌നോളജി, വ്യോമയാനം തുടങ്ങിയ മേഖലകളിലും ഇവ ഉപയോഗിക്കാം.

വലിയ നിക്ഷേപങ്ങൾ വരുന്നു

30 വർഷത്തെ പരിചയസമ്പത്തുള്ള ഡി-സ്‌പേസ് 9 രാജ്യങ്ങളിലായി 2,400 ലേറെ പേർക്ക് ജോലി നൽകുന്നുണ്ട്. വൈജ്ഞാനിക സമ്പദ്ഘടനയിലേക്ക് പാത തുറന്നുകൊണ്ട് കമ്പനി കേരളത്തിലെ ഗവേഷണസ്ഥാപനങ്ങളുമായും സർവകലാശാലകളുമായും സഹകരിക്കാമെന്നും ഉറപ്പ് നൽകിയിട്ടുണ്ട്.

വിവിധ ലോകരാജ്യങ്ങളിൽ പ്രവർത്തിക്കുന്ന ഡിസ്‌പേസിന്റെ കേരളത്തിലേക്കുള്ള കടന്നുവരവ് സർക്കാരിന്റെ വ്യവസായ നയത്തിന്റെ ഗുണഫലം കൂടിയാണ്. മാനവവിഭവശേഷിയുടെ കാര്യത്തിൽ മുൻപന്തിയിലുള്ള സംസ്ഥാനം റിസേർച്ച് ആൻഡ് ഡെവലപ്‌മെന്റ് മേഖലയിലേക്ക് ലോകോത്തര കമ്പനികളെ ആകർഷിക്കാനായി നിരവധി കാര്യങ്ങളാണ് വ്യവസായ നയത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നതെന്നും മന്ത്രി പറഞ്ഞു.

വ്യോമയാനമേഖലയിലെ ലോകോത്തര കമ്പനിയായ സഫ്രാൻ അടുത്തിടെ കേരളത്തിൽ പ്രവർത്തനമാരംഭിച്ചിരുന്നു. സർക്കാർ ലക്ഷ്യമിടുന്ന മേഖലകളിൽ തുടർച്ചയായി വലിയ നിക്ഷേപങ്ങളുണ്ടാകുന്നു എന്നത് വ്യവസായ നയത്തിന്റെ കരുത്താണ് വ്യക്തമാക്കുന്നത്.

X
Top