ഇലക്ടറൽ ബോണ്ട് റദ്ദാക്കിയിട്ടും ബിജെപിയിലേക്ക് പണമൊഴുകുന്നുഇന്ത്യ ഉടന്‍ മൂന്നാമത്തെ വലിയ സമ്പദ് വ്യവസ്ഥയാകുമെന്ന് സിന്ധ്യടിക്കറ്റ് നിരക്ക് വർദ്ധിപ്പിക്കാൻ ഇന്ത്യൻ റെയിൽവേ; ഡിസംബർ 26 മുതൽ പുതിയ നിരക്ക്വെള്ളിയ്‌ക്ക്‌ എക്കാലത്തെയും ഉയര്‍ന്ന വിലസ്വർണാഭരണ വിൽപന 12 ശതമാനം ഇടിഞ്ഞു

ആശിഷ് കച്ചോലിയ നിക്ഷേപം പിന്‍വലിച്ചു, തകര്‍ച്ച നേരിട്ട് മള്‍ട്ടിബാഗര്‍ ഓഹരി

മുംബൈ: പ്രമുഖ നിക്ഷേപകനായ ആശിഷ് കച്ചോലിയ പങ്കാളിത്തം കുറച്ചതിനെ തുടര്‍ന്ന് ഡി ലിങ്ക് ഇന്ത്യ ഓഹരി വ്യാഴാഴ്ച 7 ശതമാനത്തിലധികം താഴ്ചവരിച്ചു. കച്ചോളിയ 2.13 ലക്ഷം ഓഹരികള്‍ (0.6 ശതമാനം) ഓപ്പണ്‍ മാര്‍ക്കറ്റ് ഇടപാടുകളിലൂടെ വില്‍പന നടത്തുകയായിരുന്നു. ഷെയറൊന്നിന് ശരാശരി വില 242.56 രൂപ നിരക്കിലായിരുന്നു ഇടപാട്.

മൊത്തം മൂല്യം 5.16 കോടി രൂപ. 2022 സെപ്തംബര്‍ വരെ കമ്പനിയില്‍ 3.34 ശതമാനം അല്ലെങ്കില്‍ 11.86 ലക്ഷം ഓഹരികളാണ് കച്ചോലിയ്ക്കുണ്ടായിരുന്നത്. സെപ്തംബര്‍ പാദത്തില്‍ അറ്റാദായം 22.70 കോടി രൂപയാക്കി ഉയര്‍ത്താന്‍ ഡിലിങ്കിന് സാധിച്ചിരുന്നു. തൊട്ടുമുന്‍വര്‍ഷത്തെ സമാന പാദത്തില്‍ 12.59 കോടി രൂപയായിരുന്നു അറ്റാദായം

വരുമാനം 19.42 ശതമാനം ഉയര്‍ത്തി 294.78 കോടി രൂപയിലെത്തിക്കാനുമായി. നടപ്പ് വര്‍ഷം ഇതുവരെ 22.26 ശതമാനം നേട്ടമാണ് സ്റ്റോക്ക് രേഖപ്പെടുത്തിയത്. ഒരുവര്‍ഷത്തില്‍ 55.37 ശതമാനം ഉയര്‍ച്ച കൈവരിച്ചു.

മൂന്നുവര്‍ഷത്തില്‍ 123.78 ശതമാനത്തിന്റെ മള്‍ട്ടിബാഗര്‍ നേട്ടമാണ് കൊയ്തത്. നെറ്റ് വര്‍ക്ക് ഉത്പന്നങ്ങളുടെ വിതരണവും മാര്‍ക്കറ്റിംഗും നടത്തുന്ന സ്ഥാപനമാണ് ഡിലിങ്ക്.

X
Top