
കൊച്ചി: നടപ്പു സാമ്പത്തിക വര്‍ഷത്തിന്‍റെ ആദ്യ ത്രൈമാസത്തില്‍ സിഎസ്ബി ബാങ്ക് 28 ശതമാനം വാര്‍ഷിക വര്‍ധനവോടെ 220 കോടി രൂപ പ്രവർത്തനലാഭം കൈവരിച്ചു.
അറ്റാദായം അഞ്ചു ശതമാനം വാര്‍ഷിക വര്‍ധനവോടെ 119 കോടി രൂപയിലെത്തി. 2025 ജൂണ്‍ 30-ലെ കണക്കുകള്‍ പ്രകാരം ബാങ്കിന്‍റെ ആകെ നിക്ഷേപങ്ങള്‍ 20 ശതമാനം വാര്‍ഷിക വര്‍ധനവോടെ 35,935 കോടി രൂപയിലെത്തി.
കൂടാതെ കറണ്ട്, സേവിങ്സ് അക്കൗണ്ടുകള്‍ 23 ശതമാനം വളർച്ച രേഖപ്പെടുത്തി. അറ്റ വായ്പകള്‍ 31 ശതമാനം വാര്‍ഷിക വര്‍ധനവോടെ 32,552 കോടി രൂപയിലെത്തി.
സ്വര്‍ണ പണയ വായ്പകൾ 36 ശതമാനമെന്ന മികച്ച വളർച്ച കൈവരിച്ചതായും കണക്കുകൾ സൂചിപ്പിക്കുന്നു.
അറ്റ പലിശ വരുമാനം അഞ്ചു ശതമാനം വര്‍ധനവോടെ 379 കോടി രൂപയിലും പലിശ ഇതര വരുമാനം 42 ശതമാനം വര്‍ധനവോടെ 245 കോടി രൂപയിലുമെത്തി.