ഇന്ത്യയുടെ ആഭ്യന്തര ടയർ വ്യവസായം 13 ലക്ഷം കോടിയിലെത്തുംവിഴിഞ്ഞം ഭൂഗര്‍ഭ തീവണ്ടിപ്പാതക്കുള്ള സര്‍ക്കാര്‍ അനുമതി ഉടൻപുതുനിക്ഷേപത്തിൽ വൻകുതിപ്പുമായി കേരളം; 2021-25 കാലഘട്ടത്തിൽ മാത്രം 70,916 കോടിയുടെ 
പുതിയ നിക്ഷേപംഇന്ത്യയും യുഎഇയും സാമ്പത്തിക പങ്കാളിത്തം ശക്തിപ്പെടുത്തുന്നുയുഎസ് നവംബറോടെ തീരുവ പിന്‍വലിച്ചേയ്ക്കും: സിഇഎ

സിഎസ്ബി ബാങ്കിന് 113.32 കോടി രൂപ അറ്റാദായം

കൊച്ചി: സിഎസ്ബി ബാങ്ക് നടപ്പു സാമ്പത്തിക വര്‍ഷത്തിന്‍റെ ആദ്യ ത്രൈമാസത്തില്‍ 113.32 കോടി രൂപ അറ്റാദായം കൈവരിച്ചു. 172.49 കോടി രൂപയുടെ പ്രവര്‍ത്തന ലാഭവും ഈ കാലയളവില്‍ കൈവരിച്ചിട്ടുണ്ട്.

171.83 കോടി രൂപയുടെ അറ്റ പലിശ വരുമാനമാണ് ഒന്നാം ത്രൈമാസത്തില്‍ ബാങ്കിനു ലഭിച്ചത്. മൊത്തം എന്‍പിഎ 1.69 ശതമാനവും അറ്റ എന്‍പിഎ 0.68 ശതമാനവും ആണെന്നും ഒന്നാം ത്രൈമാസത്തിലെ കണക്കുകള്‍ സൂചിപ്പിക്കുന്നു.

ഈ കാലയളവില്‍ തങ്ങള്‍ക്ക് നിക്ഷേപത്തില്‍ 22 ശതമാനവും വായ്പകളില്‍ 18 ശതമാനവും വളര്‍ച്ചയാണ് വാര്‍ഷികാടിസ്ഥാനത്തില്‍ കൈവരിക്കാനായതെന്ന് മാനേജിങ് ഡയറക്ടറും സിഇഒയുമായ പ്രളയ് മണ്ഡല്‍ പറഞ്ഞു.

ഫണ്ടുകള്‍ക്കായുള്ള ചെലവുകള്‍ വര്‍ധിക്കുകയും ഫെയ്സ് വിഭാഗത്തില്‍ അധിക ചെലവുണ്ടാകുകയും ചെയ്ത പശ്ചാത്തലത്തിനും തങ്ങള്‍ക്ക് 113 കോടി രൂപയുടെ അറ്റാദായവും 172 കോടി രൂപയുടെ പ്രവര്‍ത്തന ലാഭവും കൈവരിക്കാനായതായും അദ്ദേഹം ചൂണ്ടിക്കാട്ടി.

X
Top