എല്‍പിജി പ്രതിസന്ധി ടൂറിസം മേഖലയ്ക്കും തിരിച്ചടിയാകുന്നുപരുത്തി വിപണിയില്‍ റെക്കോര്‍ഡ് കുതിപ്പ്; സംഭരണം 104 ലക്ഷം ബെയ്‌ലുകള്‍ കടന്നുവിലക്കയറ്റത്തോത് ഏറ്റവും കൂടുതലുള്ള സംസ്ഥാനങ്ങളിൽ കേരളം മൂന്നാമത്യുദ്ധത്തില്‍ ചിറകറ്റ് ആഗോള വ്യോമയാന മേഖല; ഗള്‍ഫ് വ്യോമപാതകളില്‍ കടുത്ത നിയന്ത്രണംഫെബ്രുവരിയിൽ പണപ്പെരുപ്പം ഉയർന്നു

ക്രിപ്‌റ്റോകറന്‍സി വിപണി മൂല്യം വീണ്ടും ഒരു ട്രില്ല്യണ്‍ ഡോളറില്‍

ന്യൂഡല്‍ഹി: ഓഗസ്റ്റ് 29 ന് ഒരു ട്രില്യണ്‍ ഡോളറിന് താഴെയെത്തിയ ക്രിപ്‌റ്റോകറന്‍സി വിപണി മൂല്യം തിരിച്ചുകയറി. 24 മണിക്കൂറില്‍ 2.84 ശതമാനം ഉയര്‍ന്ന് മൂല്യം വീണ്ടും ഒരു ട്രില്ല്യണ്‍ ഡോളറിലെത്തുകയായിരുന്നു. ക്രിപ്‌റ്റോകറന്‍സി വിപണി അളവ് 43.93 ശതമാനം ഉയര്‍ന്ന് 72.68 ബില്ല്യണ്‍ ഡോളറാണ്.

ഡീസെന്‍ട്രലൈസ്ഡ് ഫിനാന്‍സ് അളവ് 6.53 ബില്ല്യണ്‍ അഥവാ 8.99 ശതമാനവും സ്‌റ്റേബിള്‍ കോയിന്‍ അളവ് 91.75 ശതമാനം അഥവാ 66.68 ബില്യണുമാണ്. മറ്റ് കറന്‍സികളിന്മേലുള്ള ബിറ്റ്‌കോയിന്‍ മേധാവിത്തം 0.61 ശതമാനം താഴ്ന്ന് 38.16 ശതമാനമായി. ലോകത്തിലെ ഏറ്റവും വലിയ ക്രിപ്‌റ്റോ ആയ ബിറ്റ്‌കോയിന്‍ (ബിടിസി) 24 മണിക്കൂറില്‍ 0.91 ശതമാനം ഉയര്‍ന്നു.

നിലവില്‍ 19,914.67 ഡോളറിലാണ് ബിടിസിയുള്ളത്. ഏഴ് ദിവസത്തെ തകര്‍ച്ച 2.11 ശതമാനം. രണ്ടാമത്തെ വലിയ കോയിന്‍ എഥേരിയം 24 മണിക്കൂറില്‍ 6.53 ശതമാനം ഉയര്‍ന്ന് 1,674.31 ഡോളറിലാണുള്ളത്.

ഒരാഴ്ചയില്‍ ഇടിഎച്ച് നേരിട്ടത് 1,674.31 ശതമാനം ഉയര്‍ച്ചയാണ്. ബിഎന്‍ബി-280.94 ഡോളര്‍ (2.12 ശതമാനം ഉയര്‍ച്ച), എക്‌സ് ആര്‍പി-0.336 ഡോളര്‍ (3.31ശതമാനം ഉയര്‍ച്ച), കാര്‍ഡാനോ-0.4981 ഡോളര്‍ (1.99 ശതമാനം ഉയര്‍ച്ച), സൊലാന-33.12 ഡോളര്‍ (5.58 ശതമാനം ഉയര്‍ച്ച), ഡോഷ്‌കോയിന്‍-0.06326 ഡോളര്‍ (2.43 ശതമാനം ഉയര്‍ച്ച), പൊക്കോട്ട് -7.60 ഡോളര്‍ (1.19 ശതമാനം ഉയര്‍ച്ച), ഷിബാ ഇനു- 0.00001265 ഡോളര്‍ (2.27 ശതമാനം ഉയര്‍ച്ച), അവലാഞ്ച് -20.06 ഡോളര്‍ (7.58 ശതമാനം ഉയര്‍ച്ച) എന്നിങ്ങനെയാണ് മറ്റ് ക്രിപ്‌റ്റോകറന്‍സി വിലകള്‍.

X
Top