ഇന്ത്യ–യുകെ വ്യാപാരക്കരാർ: ബ്രിട്ടീഷ് വിസ്കിക്കും ജിന്നിനും ആട്ടിറച്ചിക്കും ഉൾപ്പെടെ ഇനി വില കുറയുംപൊതുമേഖലാ എണ്ണക്കമ്പനികളുടെ പമ്പുകളിലെല്ലാം ഇപ്പോൾ ഇ20 പെട്രോൾസ്വർ‌ണം ഇറക്കുമതിയും കയറ്റുമതിയും നിർത്തി പാക്കിസ്ഥാൻ; ഇന്ത്യയ്ക്കുള്ള തിരിച്ചടിയെന്ന് വാദംഏപ്രിലില്‍ ഭക്ഷണച്ചെലവ് കുറഞ്ഞതായി റിപ്പോര്‍ട്ട്ഇന്ത്യ-യുകെ വ്യാപാര കരാര്‍: കാര്‍ബണ്‍ നികുതി വെല്ലുവിളിയാകും

നഷ്ടം നേരിട്ട് ക്രിപ്‌റ്റോകറന്‍സി വിപണി

ന്യൂഡല്‍ഹി: വ്യാഴാഴ്ചയിലെ നേട്ടത്തിനുശേഷം ക്രിപ്‌റ്റോകറന്‍സി വിപണി വെള്ളിയാഴ്ച നഷ്ടം നേരിട്ടു. ആഗോള ക്രിപ്‌റ്റോകറന്‍സി വിപണി മൂല്യം 0.76 ശതമാനം ഇടിവ് നേരിട്ട് 1.15 ട്രില്ല്യണ്‍ ഡോളറിലാണുള്ളത്. ക്രിപ്‌റ്റോകറന്‍സി വിപണി അളവ് 1.57 ശതമാനം ഇടിഞ്ഞ് 85.24 ബില്ല്യണ്‍ ഡോളറായപ്പോള്‍ ഡീസെന്‍ട്രലൈസ്ഡ് ഫിനാന്‍സ് 8.99 ബില്ല്യണ്‍ ഡോളര്‍ അഥവാ 10.54 ശതമാനവും സ്‌റ്റേബിള്‍ കോയിന്‍ 77.97 ബില്ല്യണ്‍ അഥവാ 91.47 ശതമാനവുമായി.

ലോകത്തെ ഏറ്റവും വലിയ ക്രിപ്‌റ്റോകറന്‍സിയായ ബിറ്റ്‌കോയിന്‍ കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 1.52 ശതമാനമാണ് ഇടിവ് നേരിട്ടത്. എന്നാല്‍ ഒരാഴ്ചയില്‍ 4.09 ശതമാനം ഉയര്‍ച്ചനേടാന്‍ ബിടിസിയ്ക്കായി. നിലവില്‍ 24,068.59 ഡോളറാണ് ബിറ്റ്‌കോയിന്‍ വില.

രണ്ടാമത്തെ വലിയ ക്രിപ്‌റ്റോകറന്‍സിയായ എഥേരിയം 24 മണിക്കൂറില്‍ 0.70 ശതമാനം ഉയര്‍ന്ന് 1,897.47 ഡോളറിലാണുള്ളത്. ഇടിഎച്ചിന്റെ ഒരാഴ്ചത്തെ നേട്ടം 14.10 ശതമാനമാണ്. ബിഎന്‍ബി-326.73 ഡോളര്‍ (0.92 ശതമാനം ഇടിവ്), കാര്‍ഡാനോ-0.5349 ഡോളര്‍ (0.36 ശതമാനം ഇടിവ്), സൊലാന-3.46 ഡോളര്‍ (1.43 ശതമാനം ഇടിവ്), ഡോഷ്‌കോയിന്‍-0.0717ഡോളര്‍ (0.57 ശതമാനം വര്‍ധനവ്), പൊക്കോട്ട്-9.32 ഡോളര്‍ (0.13 ശതമാനം ഇടിവ്), അവലാഞ്ച്-29.03 ഡോളര്‍ (1.86 ശതമാനം കുറവ്) എന്നിങ്ങനെയാണ് മറ്റ് ക്രിപ്‌റ്റോകറന്‍സി വിലകള്‍.

ക്രിപ്‌റ്റോകളിലുള്ള ബിറ്റ്‌കോയിന്‍ മേധാവിത്തം 0.19 ശതമാനം കുറഞ്ഞ് 40.06 ശതമാനമായി. മറ്റ് വാര്‍ത്തകളില്‍, കേന്ദ്രീകൃത എക്‌സ്‌ചേഞ്ചുകളിലെ ക്രിപ്‌റ്റോകറന്‍സി ഡെറീവേറ്റീവ്‌ ട്രേഡിംഗ് ജൂലൈയില്‍ 3.12 ട്രില്യണ്‍ ഡോളറായി ഉയര്‍ന്നു. 13 ശതമാനത്തിന്റെ പ്രതിമാസ വര്‍ദ്ധനവാണിത്.

സമീപകാല തകര്‍ച്ചയില്‍ നിന്നും ക്രിപ്‌റ്റോകള്‍ വീണ്ടെടുക്കല്‍ നടത്തിയിരുന്നു. അതിനെ തുടര്‍ന്നാണ് ഡെറിവേറ്റീവ് ട്രേഡിംഗ് ഉയര്‍ന്നത്.

X
Top