എല്‍പിജി പ്രതിസന്ധി ടൂറിസം മേഖലയ്ക്കും തിരിച്ചടിയാകുന്നുപരുത്തി വിപണിയില്‍ റെക്കോര്‍ഡ് കുതിപ്പ്; സംഭരണം 104 ലക്ഷം ബെയ്‌ലുകള്‍ കടന്നുവിലക്കയറ്റത്തോത് ഏറ്റവും കൂടുതലുള്ള സംസ്ഥാനങ്ങളിൽ കേരളം മൂന്നാമത്യുദ്ധത്തില്‍ ചിറകറ്റ് ആഗോള വ്യോമയാന മേഖല; ഗള്‍ഫ് വ്യോമപാതകളില്‍ കടുത്ത നിയന്ത്രണംഫെബ്രുവരിയിൽ പണപ്പെരുപ്പം ഉയർന്നു

നേരിയ ഇടിവ് നേരിട്ട് എണ്ണവില

സിംഗപ്പൂര്‍: ഫെഡ് റിസര്‍വിന്റെ നിരക്ക് വര്‍ധനവിന് മുന്നോടിയായി എണ്ണവില വര്‍ധനവിന് ശമനമുണ്ടായി. മാന്ദ്യഭീതിയാണ് വില കുറയ്ക്കുന്നത്. മാത്രമല്ല, വില വര്‍ധനയ്ക്ക് തടയിടാനായി യു.എസ് കരുതല്‍ ശേഖരം കുറയ്ക്കുകയാണ്.

കഴിഞ്ഞയാഴ്ച 2 മില്ല്യണ്‍ ബാരലോളം കുറവ് വരുത്തിയ യു.എസ് നവബംറില്‍ 10 മില്ല്യണ്‍ ബാരല്‍ വിറ്റഴിക്കും. മൊത്തം 180 മില്ല്യണ്‍ ബാരല്‍ വിതരണം ചെയ്യാനാണ് പദ്ധതി.

ഇറാന്‍ ന്യൂക്ലിയര്‍ ഡീല്‍ വൈകുന്നതാണ് വിലയെ പിടിച്ചു നിര്‍ത്തുന്നത്. ഇറാന്‍ നിബന്ധനകളില്‍ അയവ് വരുത്തിയാല്‍ മാത്രമേ ചര്‍ച്ച മുന്നോട്ടുപോകൂവെന്ന് യൂറോപ്യന്‍ യൂണിയന്‍ തിങ്കളാഴ്ച പറഞ്ഞിരുന്നു. ബ്രെന്റ് ക്രൂഡ് 7 സെന്റ് 0.1 ശതമാനം താഴ്ന്ന് 91.93 ഡോളറിലാണുള്ളത്.

യു.എസ് വെസ്റ്റ് ടെക്സ്സാസ് 14 സെന്റ് അഥവാ 0.2 ശഥമാനം ഇടിവ് നേരിട്ട് 85.59 ഡോളറിലുമെത്തി. കഴിഞ്ഞ സെഷനില്‍ ഇരു സൂചികകളും ഉയര്‍ന്നിരുന്നു.

X
Top