ട്രംപ് തീരുവ ഇന്ത്യയുടെ തൊഴിലധിഷ്ഠിത മേഖലകളെ ബാധിക്കുന്നു, കരുത്തുകാട്ടി സമുദ്രോത്പന്ന മേഖലഗാര്‍ഹിക വരുമാന സര്‍വ്വേയ്‌ക്കൊരുങ്ങി കേന്ദ്രസര്‍ക്കാര്‍, അഞ്ച് പതിറ്റാനിടയില്‍ ആദ്യംഫിന്‍ടെക്ക് മേഖലയെ ട്രാക്ക് ചെയ്യാന്‍ പുതിയ ക്ലാസിഫിക്കേഷന്‍ കോഡ്ആര്‍ബിഐ സ്വര്‍ണ്ണ ശേഖരം ആദ്യമായി 100 ബില്യണ്‍ ഡോളറിന് മുകളില്‍ഇന്ത്യയുടെ വിദേശ നാണ്യ ശേഖരത്തില്‍ 2.18 ബില്യണ്‍ ഡോളര്‍ ഇടിവ്

ക്രൂഡ് ഓയിലിന്റെ വിന്‍ഡ്‌ഫോള്‍ നികുതി കുറച്ച് കേന്ദ്രം

ന്യൂഡൽഹി: ആഭ്യന്തരമായി ഉല്‍പ്പാദിപ്പിക്കുന്ന അസംസ്‌കൃത എണ്ണയുടെ വിന്‍ഡ്‌ഫോള്‍ നികുതി കുറച്ച് കേന്ദ്രം. ടണ്ണിന് 9600 രൂപ എന്ന നിരക്കിലായിരുന്നു നിലവില്‍ വിന്‍ഡ്‌ഫോള്‍ ടാക്‌സ് ഈടാക്കിയിരിക്കുന്നത്. ഇത് 8400 രൂപയായി കുറച്ചു.

സ്‌പെഷ്യല്‍ അഡീഷണല്‍ എക്‌സ്സൈസ് ഡ്യൂട്ടി എന്ന രൂപത്തിലാണ് നികുതി ചുമത്തുന്നത്. പുതിയ നിരക്കുകള്‍ മേയ് ഒന്നു മുതല്‍ പ്രാബല്യത്തില്‍ വന്നു.

ഡീസല്‍, പെട്രോള്‍, ജെറ്റ് ഇന്ധനം എന്നിവയുടെ കയറ്റുമതിയിലെ സ്‌പെഷ്യല്‍ അഡീഷണല്‍ എക്‌സൈസ് ഡ്യൂട്ടി പൂജ്യമായി നിലനിര്‍ത്തി.

2022 ജൂലൈ ഒന്നിനാണ് ഇന്ത്യ ആദ്യമായി വിന്‍ഡ്‌ഫോള്‍ ടാക്‌സ് ഏര്‍പ്പെടുത്തിയത്. ഊര്‍ജ കമ്പനികളുടെ ഉയര്‍ന്ന ലാഭത്തിന്മേല്‍ ചുമത്തുന്ന നികുതിയാണ് വിന്‍ഡ്‌ഫോള്‍ടാക്‌സ്.

കഴിഞ്ഞുപോയ രണ്ടാഴ്ചയിലെ ശരാശരി എണ്ണവിലയെ അടിസ്ഥാനമാക്കി ഓരോ രണ്ടാഴ്ച കൂടുമ്പോഴും നികുതി നിരക്കുകള്‍ അവലോകനം ചെയ്യുന്നതാണ്.

X
Top