
ലണ്ടന്‍: കാനഡ-യുണൈറ്റഡ് സ്റ്റേറ്റ്‌സ് കീസ്റ്റോണ്‍് ക്രൂഡ് പൈപ്പ്‌ലൈന്‍ അടച്ചുപൂട്ടിയതിനെ തുടര്‍ന്ന് തിങ്കളാഴ്ച തുടക്കത്തില്‍ എണ്ണവില 1 ശതമാനം ഉയര്‍ന്നു. വിലപരിധി നിശ്ചയിച്ച ജി7 രാഷ്ട്രങ്ങളുടെ നടപടിയില്‍ പ്രതിഷേധിച്ച് ഉത്പാദനം ചുരുക്കാനൊരുങ്ങുകയാണ് റഷ്യ. ഇതും വിലയെ സ്വാധീനിച്ചു.
ബ്രെന്റ് ക്രൂഡ് ഫ്യൂച്ചേഴ്‌സ് 83 സെന്റ് അഥവാ 1.1% ഉയര്‍ന്ന് ബാരലിന് 76.93 ഡോളറിലാണ് വ്യാപാരത്തിലുള്ളത്. യുഎസ് വെസ്റ്റ് ടെക്‌സസ് ഇന്റര്‍മീഡിയറ്റ് ക്രൂഡ് (ഡബ്ല്യുടിഐ) ബാരലിന് 71.92 ഡോളറിലുമെത്തി. 90 സെന്റ് അല്ലെങ്കില്‍ 1.3% വര്‍ധന.
കീസ്റ്റോണ്‍ ഓയില്‍ പൈപ്പ്‌ലൈന്‍ ചോര്‍ച്ചയുടെ കാരണം ഇതുവരെ നിര്‍ണ്ണയിച്ചിട്ടില്ലെന്ന് കാനഡയിലെ ടിസി എനര്‍ജി ഞായറാഴ്ച അറിയിച്ചിരുന്നു. പ്രവര്‍ത്തനം എന്ന് പുനരാരംഭിക്കും എന്ന കാര്യത്തിലും വ്യക്തതയില്ല. 622,000 ബാരല്‍ കനേഡിന്‍ ക്രൂഡ് പ്രതിദിനം യു.എസ് റിഫൈനറികളിലെത്തിക്കുന്ന പ്രധാന പൈപ്പ്‌ലൈനാണ് കീസ്റ്റോണ്‍.