എട്ടാം ശമ്പള കമ്മീഷന്‍ ഉടന്‍വ്യാപാര കരാർ: കാറ്, വൈൻ, മെഡിക്കൽ ഉപകരണങ്ങൾ എന്നിവയുടെ വില കുറയുംഇന്ത്യ – ഇയു വ്യാപാര കരാർ: അടിമുടി മാറാൻ ആഗോള വ്യാപാരം2026ലെ സാമ്പത്തിക സര്‍വേ നാളെ അവതരിപ്പിക്കുംവിഴിഞ്ഞത്ത് എത്തുന്നത് 16,000 കോടി രൂപയുടെ വികസനം

അന്തര്‍ദ്ദേശീയ വിപണിയില്‍ എണ്ണവില ഉയര്‍ന്നു

മുംബൈ: ഇറാഖ് കുര്‍ദിസ്ഥാന്‍ മേഖലയിലെ എണ്ണപ്പാടങ്ങള്‍ക്ക് നേരെയുണ്ടായ ഡ്രോണ്‍ ആക്രമണവും തുടര്‍ന്നുണ്ടായ വിതരണ ആശങ്കകളും കാരണം വെള്ളിയാഴ്ച ക്രൂഡ് ഓയില്‍ ഫ്യൂച്ചറുകള്‍ ഉയര്‍ന്നു.

ബ്രന്റ് ഓയില്‍ ഫ്യൂച്ചറുകള്‍ 0.45 ശതമാനം വര്‍ധിച്ച് 69.83 ഡോളറിലും, ഡബ്ല്യുടിഐ(വെസ്റ്റ് ടെക്‌സസ് ഇന്റര്‍മീഡിയറ്റ്) 0.43 ശതമാനം വര്‍ധിച്ച് 67.83 ഡോളറിലുമാണ് ട്രേഡ് ചെയ്യുന്നത്. മള്‍ട്ടി കമ്മോഡിറ്റി എക്‌സ്‌ചേഞ്ചില്‍ (എംസിഎക്‌സ്) ജൂലൈ മാസത്തെ ക്രൂഡ് ഓയില്‍ ഫ്യൂച്ചറുകള്‍ 5824 രൂപയിലാണുള്ളത്. മുന്‍ ക്ലോസിംഗിനെ അപേക്ഷിച്ച്, 0.55 ശതമാനം വര്‍ധനവ്.

ഇറാഖിലെ എണ്ണപ്പാടങ്ങളില്‍ ഇറാന്‍ പിന്തുണയുള്ള ഗ്രൂപ്പുകള്‍ ഡ്രോണ്‍ ആക്രമണം നടത്തിയതായി മാര്‍ക്കറ്റ് റിപ്പോര്‍ട്ടുകള്‍ പറയുന്നു. അതേസമയം ആക്രമണങ്ങളുടെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല.

X
Top