ട്രംപ് തീരുവ ഇന്ത്യയുടെ തൊഴിലധിഷ്ഠിത മേഖലകളെ ബാധിക്കുന്നു, കരുത്തുകാട്ടി സമുദ്രോത്പന്ന മേഖലഗാര്‍ഹിക വരുമാന സര്‍വ്വേയ്‌ക്കൊരുങ്ങി കേന്ദ്രസര്‍ക്കാര്‍, അഞ്ച് പതിറ്റാനിടയില്‍ ആദ്യംഫിന്‍ടെക്ക് മേഖലയെ ട്രാക്ക് ചെയ്യാന്‍ പുതിയ ക്ലാസിഫിക്കേഷന്‍ കോഡ്ആര്‍ബിഐ സ്വര്‍ണ്ണ ശേഖരം ആദ്യമായി 100 ബില്യണ്‍ ഡോളറിന് മുകളില്‍ഇന്ത്യയുടെ വിദേശ നാണ്യ ശേഖരത്തില്‍ 2.18 ബില്യണ്‍ ഡോളര്‍ ഇടിവ്

നാണയപ്പെരുപ്പ ഭീഷണി ഉയർത്തി ക്രൂഡോയിൽ വില കുതിക്കുന്നു

കൊച്ചി: പശ്ചിമേഷ്യയിലെ രാഷ്ട്രീയ സംഘർഷങ്ങൾ ശക്തമായതോടെ ആഗോള വിപണിയിൽ ക്രൂഡോയിൽ വില വീണ്ടും കുതിച്ചുയരുന്നു.

പൊതു തിരഞ്ഞെടുപ്പ് പടിവാതിൽക്കൽ എത്തിയതിനിടെ ആഭ്യന്തര വിപണിയിൽ വിലക്കയറ്റം വീണ്ടും ഉയരുമെന്ന ആശങ്കയിൽ കേന്ദ്ര സർക്കാർ കടുത്ത നടപടികൾക്കൊരുങ്ങുകയാണ്.

രാജ്യാന്തര വിപണിയിൽ ബ്രെന്റ് ക്രൂഡിന്റെ വില ബാരലിന് 86 ഡോളറിലേക്ക് വീണ്ടുമെത്തി. ചെങ്കടലിൽ യെമനിലെ ഹൂതി വിമതരോടൊപ്പം സുഡാൻ വംശജരും കപ്പലുകൾക്ക് നേരെ ആക്രമണം ആരംഭിച്ചതും റഷ്യയും ഉക്രെയിനുമായുള്ള യുദ്ധം ശക്തമായതുമാണ് വിപണിയിൽ എണ്ണയുടെ ലഭ്യത സംബന്ധിച്ച് ആശങ്ക സൃഷ്ടിക്കുന്നത്.

റഷ്യയിൽ നിന്നുള്ള ക്രൂഡോയിൽ വാങ്ങുന്നതിന് യൂറോപ്യൻ യൂണിയൻ ഉപരോധം കടുപ്പിച്ചതോടെ ഇന്ത്യയിലെ റിഫൈനറികൾ അമേരിക്ക, വെനസ്വല തുടങ്ങിയ പുതിയ വിപണികളിൽ നിന്നും എണ്ണ വാങ്ങാനുള്ള നീക്കത്തിലാണ്.

ഇതോടെ മാനുഫാക്ചറിംഗ്, ഗതാഗതം ഉൾപ്പെടെയുള്ള മേഖലകളിൽ ചെലവ് കൂടുമെന്നാണ് പ്രതീക്ഷിക്കുന്നത്. കാലാവസ്ഥാ വ്യതിയാനം മൂലം കാർഷിക മേഖലയിലെ ഉത്പാദന ഇടിവും വരും ദിവസങ്ങളിൽ വിലക്കയറ്റം ശക്തമാക്കുമെന്ന് ധനമന്ത്രാലയവും റിസർവ് ബാങ്കും വിലയിരുത്തുന്നു.

വിപണി ഇടപെടലിന്റെ ഭാഗമായി കഴിഞ്ഞ ദിവസം സവാളയുടെ കയറ്റുമതി നിരോധനം നീട്ടാൻ കേന്ദ്ര സർക്കാർ തീരുമാനിച്ചിരുന്നു.

പെട്രോൾ, ഡീസൽ എന്നിവയുടെ വില ലിറ്ററിന് രണ്ട് രൂപ കുറച്ചിട്ടും വിലക്കയറ്റ ഭീഷണി ഇപ്പോഴും സജീവമായി തുടരുകയാണ്.

X
Top