ഇന്ത്യയ്‌ക്കെതിരെ അധിക താരിഫ് ചുമത്തില്ലെന്ന സൂചന നല്‍കി ട്രംപ്റഷ്യയില്‍ നിന്നുള്ള ഇന്ത്യയുടെ എണ്ണ ഇറക്കുമതി കുത്തനെ ഉയര്‍ന്നുജിഎസ്ടി പരിഷ്‌ക്കരണത്തിനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍, നിത്യോപയോഗ ഉത്പന്നങ്ങളുടെ നികുതി കുറയുംയുഎസ് താരിഫിനെ മറികടക്കാന്‍ പ്രത്യേക പദ്ധതികള്‍, 50 രാജ്യങ്ങളിലേയ്ക്കുള്ള കയറ്റുമതി വര്‍ദ്ധിപ്പിക്കുംപ്രധാനമന്ത്രിയുടെ ഒരു ലക്ഷം കോടി രൂപ തൊഴില്‍ പ്രോത്സാഹന പദ്ധതി; വിശദാംശങ്ങള്‍

ക്രെഡിറ്റ്ആക്‌സസ് ഗ്രാമീണ്‍ ഓഹരികള്‍: റേറ്റിംഗ് അപ്‌ഗ്രേഡ് ചെയ്ത് ജെഎം, എംഒഎഫ്എസ്എല്‍ പ്രതീക്ഷിക്കുന്നത് 17% ഉയര്‍ച്ച

മുംബൈ: മോതിലാല്‍ ഓസ്വാള്‍, ജെഎം ഫൈനാന്‍ഷ്യല്‍ ബ്രോക്കറേജുകള്‍ റേറ്റിംഗ് ഉയര്‍ത്തിയതിനെ തുടര്‍ന്ന് ക്രെഡിറ്റ്ആക്‌സസ് ഗ്രാമീണ്‍ ലിമിറ്റഡ് ഓഹരികള്‍ ബുധനാഴ്ച 5 ശതമാനം ഉയര്‍ന്നു. 17 ശതമാനം വരെ ഉയര്‍ച്ചയാണ് സ്‌റ്റോക്ക് വിലയില്‍ ബ്രോക്കറേജുകള്‍ പ്രതീക്ഷിക്കുന്നത്.

1475 രൂപ ലക്ഷ്യവിലയില്‍ ഓഹരി വാങ്ങാന്‍ ജെഎം ഫൈനാന്‍ഷ്യല്‍ നിര്‍ദ്ദേശിക്കുന്നു.

മൈക്രോഫിനാന്‍സ് മേഖലയില്‍ ഒരു ട്രെന്‍ഡ് റിവേഴ്‌സല്‍ പ്രവണത ദൃശ്യമാണെന്ന് മോതിലാല്‍ ഓസ്വാള്‍ പറയുന്നു. അടുത്ത ഒന്ന്-രണ്ട് പാദങ്ങളില്‍ ഈ ട്രെന്റ് പ്രകടമാകുകയും 2026 സാമ്പത്തികവര്‍ഷത്തിന്റെ രണ്ടാം പകുതിയില്‍ മേഖല സാധാരണനിലയിലാവുകയും ചെയ്യും.

കമ്പനിയുടെ ഒന്നാംപാദ നികുതി കഴിച്ചുള്ള ലാഭം തുടര്‍ച്ചയായി 27 ശതമാനം ഉയര്‍ന്നെങ്കിലും തൊട്ടുമുന്‍വര്‍ഷത്തെ അപേക്ഷിച്ച് 85 ശതമാനം ഇടിവ് നേരിട്ടിരുന്നു. അതേസമയം ക്രെഡിറ്റ് ചെലവ്, തിരിച്ചടക്കാത്ത വായ്പകളുടെ അളവ്, നിഷ്‌ക്രിയ ആസ്തി എന്നിവ കുറഞ്ഞത് ഗുണമാകും.

2026 സാമ്പത്തിക വര്‍ഷത്തില്‍ പ്രതീക്ഷിക്കുന്ന പോര്‍ട്ട്ഫോളിയോ വളര്‍ച്ച 14-18% ആണ്. ഇക്വിറ്റിയില്‍ നിന്നുള്ള വരുമാനം (RoE) 11.8-13.3% പരിധിയില്‍ തുടരുമെന്ന് പ്രതീക്ഷിക്കപ്പെടുന്നു. ഈ വളര്‍ച്ചയുടെ ഭൂരിഭാഗവും 2026 സാമ്പത്തിക വര്‍ഷത്തിന്റെ രണ്ടാം പകുതിയില്‍ സംഭവിക്കുമെന്നാണ് കരുതുന്നത്.

ശക്തമായ വീണ്ടെടുക്കലും ഇടപെടലും കാരണം വ്യക്തിഗത വായ്പയില്‍ നിന്നുള്ള വരുമാനം ഉയരുന്നത് വളര്‍ച്ചയില്‍ പ്രധാന പങ്ക് വഹിക്കും.

X
Top