ആഗോള സമുദ്ര പൈതൃകത്തെ അടയാളപ്പെടുത്താൻ കൊച്ചിയിൽ അന്താരാഷ്ട്ര സ്‌പൈസ് റൂട്ട് സമ്മേളനംകടമെടുപ്പിൽ കേന്ദ്രത്തിന്റെ വെട്ടൽ; അതിഗുരുതര സാമ്പത്തികപ്രതിസന്ധിയിൽ കേരളംഇന്ത്യ-ന്യൂസിലന്‍റ് സ്വതന്ത്ര വ്യാപാരക്കരാർ ഒപ്പു വെച്ചു; ഇന്ത്യക്കാർക്ക് വർഷം തോറും മൾട്ടിപ്പിൾ എൻട്രിയോടു കൂടി വർക്കിങ് ഹോളി ഡേ വിസക്കും തീരുമാനംഇലക്ടറൽ ബോണ്ട് റദ്ദാക്കിയിട്ടും ബിജെപിയിലേക്ക് പണമൊഴുകുന്നുഇന്ത്യ ഉടന്‍ മൂന്നാമത്തെ വലിയ സമ്പദ് വ്യവസ്ഥയാകുമെന്ന് സിന്ധ്യ

കയറ്റുമതി മേഖലയ്ക്ക് പുത്തനുണർവേകാൻ ക്രെഡിറ്റ് ഗ്യാരന്റി സ്‌കീം

കൊച്ചി: ആഗോള വ്യാപാര അനിശ്ചിതത്വങ്ങൾക്കിടയിലും കയറ്റുമതി മേഖലയെ ശക്തിപ്പെടുത്താൻ പര്യാപ്തമായ പദ്ധതിയാണ് കയറ്റുമതി വ്യാപാരികൾക്കുള്ള പുതിയ ക്രെഡിറ്റ് ഗ്യാരന്റി സ്‌കീമെന്ന് കേന്ദ്ര ധനവകുപ്പ് സെക്രട്ടറി എം നാഗരാജു. ‘ഏഷ്യ- പസഫിക് മേഖലയിലെ സമഗ്ര സാമ്പത്തിക വികസനത്തിനുള്ള കാഴ്ചപ്പാടുകൾ’ എന്ന വിഷയത്തിൽ എക്സിം ബാങ്ക് കൊച്ചിയിൽ സംഘടിപ്പിച്ച സെമിനാറിൽ പ്രസം​ഗിക്കുകയായിരുന്നു അദ്ദേഹം. എംഎസ്എംഇകൾ, ചെറുകിട കയറ്റുമതിക്കാർ, തൊഴിലധിഷ്ഠിത മേഖലകൾ എന്നിവയിലുൾപ്പെടെ മത്സരക്ഷമത വർധിപ്പിക്കുകയാണ് സ്കീമിലൂടെ ലക്ഷ്യമിടുന്നത്.

കയറ്റുമതിക്കാർക്കും എംഎസ്എംഇകൾക്കും 100% വായ്പാ ഗ്യാരന്റിയാണ് സ്കീമിലുള്ളത്. കൂടാതെ ധനകാര്യസ്ഥാപനങ്ങൾ മുഖേന 20000 കോടി രൂപയുടെ അധിക സാമ്പത്തിക സഹായവും നൽകും. ആഗോള വിപണി ലക്ഷ്യമിട്ട് ചെറുകിട സംരംഭകർ നടത്തുന്ന പ്രവർത്തനങ്ങൾക്ക് പ്രോത്സാഹനം നൽകാനും ഏഷ്യ- പസഫിക് മേഖലയിൽ തൊഴിലധിഷ്ഠിത പങ്കാളിത്തം വർധിപ്പിക്കാനും ഒരുപോലെ സഹായിക്കുന്നതാണ് പദ്ധതിയെന്നും എം നാഗരാജു പറഞ്ഞു.

കയറ്റുമതിയിൽനിന്നുള്ള പണം നാട്ടിലേക്ക് എത്തിക്കുന്നതിനുള്ള കാലാവധി ഉയർത്തിയും വായ്പാതിരിച്ചടവിൽ ഇളവ് അനുവദിച്ചുമുള്ള ആർബിഐയുടെ മാർഗനിർദേശങ്ങൾ കയറ്റുമതി മേഖലയ്ക്ക് ആശ്വാസമാണ്. പലവിധ കാരണങ്ങളാൽ പ്രതിസന്ധിയിലായ കയറ്റുമതി മേഖലയെ ഉത്തേജിപ്പിക്കുന്നതിന് 25,060 കോടി രൂപ ചെലവിൽ കയറ്റുമതി പ്രോത്സാഹന മിഷന് കേന്ദ്ര മന്ത്രിസഭ അംഗീകാരം നൽകിയിരുന്നു. രാജ്യത്തെ കയറ്റുമതി വ്യാപാരമേഖലയ്ക്ക് ശക്തമായ അടിത്തറ നൽകുകയാണ് വിവിധ പദ്ധതികളിലൂടെ ലക്ഷ്യമിടുന്നതെന്നും എം നാഗരാജു പറഞ്ഞു.

കേരളത്തിന്റെ കയറ്റുമതി പ്രോത്സാഹന നയം 2025നെക്കുറിച്ച് സെമിനാറിൽ പങ്കെടുത്ത സംസ്ഥാന വ്യവസായ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി എപിഎം മുഹമ്മദ് ഹനീഷ് വിശദീകരിച്ചു. ഈസ് ഓഫ് ഡൂയിങ് ബിസിനസ് റാങ്കിങ്ങിൽ തുടർച്ചയായി കേരളം മികച്ചപ്രകടനമാണ് കാഴ്ചവെക്കുന്നതെന്നും 2027-28ഓടെ സംസ്ഥാനത്തിന്റെ കയറ്റുമതി വ്യാപാരം 20 ബില്യൺ യുഎസ് ഡോളർ എത്തിക്കുകയാണ് ലക്ഷ്യമിടുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എക്സിം ബാങ്ക് മാനേജിങ് ഡയറക്ടർ ഹർഷ ബാംഗാരി, വിവിധ രാജ്യങ്ങളിലെ എക്സിം ബാങ്ക് പ്രതിനിധികൾ, വ്യവസായ പ്രമുഖർ, കയറ്റുമതി വ്യാപാരികൾ എന്നിവർ സെമിനാറിൽ പങ്കെടുത്തു.

X
Top