
ന്യൂഡല്‍ഹി: ഡിസംബറിലവസാനിച്ച പാദത്തില്‍ രാജ്യത്തെ ബാങ്ക് വായ്പ വിതരണം തൊട്ടുമുന്‍വര്‍ഷത്തെ സമാന പാദത്തെ അപേക്ഷിച്ച് ഇരട്ടിയായി. അതേസമയം തൊട്ടുമുന്‍പാദത്തെ അപേക്ഷിച്ച് കുറഞ്ഞു. സെപ്തംബര്‍ പാദത്തില്‍ 17.2 ശതമാനവും മുന്‍വര്‍ഷത്തെ സമാനപാദത്തില്‍ 8.4 ശതമാനവുമായിരുന്നു വായ്പാ വിതരണ വളര്‍ച്ച.
2022 കലണ്ടര്‍ വര്‍ഷത്തില്‍ പൊതുമേഖലാ ബാങ്കുകള്‍ അവരുടെ ക്രെഡിറ്റ് പോര്‍ട്ട്ഫോളിയോ 15.7% ആയാണ് വര്‍ദ്ധിപ്പിച്ചത് (2021ല്‍ 4.7%). സ്വകാര്യമേഖലാ ബാങ്കുകളിലെ ക്രെഡിറ്റ് പോര്‍ട്ട്‌ഫോളിയോ വളര്‍ച്ച 19.1% (ഒരു വര്‍ഷം മുമ്പ് 13.1%).
‘ക്രെഡിറ്റ് വളര്‍ച്ചയ്ക്ക് നേതൃത്വം നല്‍കിയത് മെട്രോപൊളിറ്റന്‍ കേന്ദ്രങ്ങളിലെ ബാങ്ക് ശാഖകളാണ്. ഇവരുടെ പങ്ക് എസ്സിബികളുടെ [ഷെഡ്യൂള്‍ഡ് വാണിജ്യ ബാങ്കുകളുടെ] മൊത്തം ക്രെഡിറ്റിന്റെ 60% വരും. നഗര, അര്‍ദ്ധ നഗര, ഗ്രാമീണ കേന്ദ്രങ്ങളിലും ഇരട്ട അക്ക വായ്പാ വളര്‍ച്ച രേഖപ്പെടുത്തി,” ആര്‍ബിഐ പറയുന്നു.
2022 ഡിസംബറില്‍ മൊത്തം നിക്ഷേപങ്ങള്‍ 10.3% വാര്‍ഷിക വര്‍ദ്ധനവ് പ്രകടമാക്കിയിട്ടുണ്ട്. ടേം ഡെപ്പോസിറ്റുകളില്‍ 13.2% വളര്‍ച്ചയും കറന്റ്, സേവിംഗ്‌സ് നിക്ഷേപങ്ങളില്‍ യഥാക്രമം 4.6%, 7.3% വളര്‍ച്ചയും രേഖപ്പെടുത്തി. പൊതുമേഖലാ ബാങ്കുകളുടെ നിക്ഷേപ സമാഹരണം 2022 ഡിസംബറില്‍ 8.8% വളര്‍ന്നെങ്കിലും (ഒരു വര്‍ഷം മുമ്പ് 6.9%) അത് സ്വകാര്യമേഖലാ ബാങ്ക് നിക്ഷേപം വളര്‍ച്ച ( 13.2% ) യെ അപേക്ഷിച്ച് കുറവാണ്.
അഖിലേന്ത്യ ക്രെഡിറ്റ്-ഡിപ്പോസിറ്റ് (സി-ഡി) അനുപാതം 2022 ഡിസംബറില്‍ 75.9% ആയി വര്‍ദ്ധിച്ചിട്ടുണ്ട് (മുന്‍ പാദത്തില്‍ 74.8%, 2021 ഡിസംബറില്‍ 71.6%).ആന്ധ്രാപ്രദേശ്, മഹാരാഷ്ട്ര, തമിഴ്നാട്, തെലങ്കാന എന്നിവിടങ്ങളില്‍ ഇത് 100 ശതമാനത്തിന് മുകളിലാണ്.