മധ്യേഷ്യയിലെ യുദ്ധത്തിൽ ടൂറിസം മേഖല കടുത്ത പ്രതിസന്ധിയിൽഎൽപിജി ഉല്‍പ്പാദനം കൂട്ടാന്‍ റിഫൈനറികള്‍ക്ക് കേന്ദ്ര നിര്‍ദ്ദേശംഗൾഫ് യുദ്ധം: കേരളത്തിന്റെ അരി, പലവ്യഞ്ജന കയറ്റുമതി നിലച്ചുഇന്ത്യ രണ്ടുകോടി ബാരൽ റഷ്യൻ എണ്ണ വാങ്ങും; 14 ലക്ഷം ബാരൽ ഉടനെത്തുംറഷ്യൻ എണ്ണ വാങ്ങാൻ ഇന്ത്യയ്ക്ക് ഇളവ് നൽകി അമേരിക്ക

ക്രെഡിറ്റ് കാർഡ് ഇടപാട് കൂടി; ഡെബിറ്റ് കാർഡ് കുറഞ്ഞു

മുംബൈ: രാജ്യത്ത് ക്രെഡിറ്റ് കാർഡ് ഇടപാടുകൾ 30.1% വർധിച്ചപ്പോൾ, ‍ഡെബിറ്റ് കാർഡ് വഴിയുള്ള ഇടപാടുകളിൽ 13.2% ഇടിവു രേഖപ്പെടുത്തി. ഡിജിറ്റൽ പരിഷ്കാരത്തിലൂടെ ഇന്ത്യൻ സാമ്പത്തിക സ്ഥിതി കൂടുതൽ ശക്തമായി.

എന്നാൽ, പണവിനിയമം ഡിജിറ്റൽ രൂപത്തിലാക്കാനുള്ള സർക്കാർ പദ്ധതികൾക്കു ഗണ്യമായ മാറ്റം പ്രകടമായിട്ടില്ലെന്നാണ് റിപ്പോർട്ടിലെ കണക്കുകൾ സൂചിപ്പിക്കുന്നത്.

വിനിമയത്തിലുള്ള ആകെ രൂപയുടെ മൂല്യം 7.8% വർധിച്ചു. എണ്ണം 4.4 ശതമാനവും. വിനിമയത്തിലുള്ള 500, 2000 നോട്ടുകൾ മാത്രം 87.9% വരും (മാർച്ച് 31 വരെ). തൊട്ടു മുൻപത്തെ വർഷം ഇത് 87.1% ആയിരുന്നു.

എന്നാ‍ൽ, ഇവയുടെ കാര്യത്തിൽ മുൻ വർഷത്തെക്കാൾ നേരിയ കുറവുണ്ടെന്നതിൽ ആശ്വസിക്കാം.

X
Top