
മുംബൈ: ഇന്ത്യന്‍ ക്രെഡിറ്റ് കാര്‍ഡ് വിപണി വീണ്ടെടുപ്പിന്റെ പാതയിലെന്ന് റിപ്പോര്‍ട്ട്. ഇഷ്യു ചെയ്ത കാര്‍ഡുകളുടെ എണ്ണവും അതുവഴി ചെലവഴിക്കപ്പെട്ട തുകയും ജൂലൈയില്‍ വര്‍ദ്ധിച്ചു. റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍ബിഐ) കണക്കുകളാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.
ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ചുള്ള ചെലവഴിക്കല്‍ ജൂലൈയില്‍ 1.93 ലക്ഷം കോടി രൂപയായാണ് ഉയര്‍ന്നത്. കഴിഞ്ഞവര്‍ഷത്തെ ഇതേ മാസത്തെ അപേക്ഷിച്ച് 33 ശതമാനം അധികം. ബാങ്കുകള്‍ ഇഷ്യു ചെയ്ത ക്രെഡിറ്റ് കാര്‍ഡുകള്‍ അഞ്ച്മാസത്തെ ഉയര്‍ന്ന എണ്ണായ 4.25 ലക്ഷത്തില്‍ എത്തി.
മെയ് മാസത്തില്‍ ക്രെഡിറ്റ് കാര്‍ഡ് ഇഷ്യു 8.5 ശതമാനം കുറഞ്ഞിരുന്നു.
സര്‍ക്കുലേഷനിലുള്ള കാര്‍ഡുകളുടെ എണ്ണം 11.16 കോടി ആയപ്പോള്‍ 3.15 ലക്ഷം കാര്‍ഡുകള്‍ ഇഷ്യു ചെയ്ത എച്ച്ഡിഎഫ്‌സി ബാങ്കാണ് ഇക്കാര്യത്തില്‍ മുന്നില്‍. അതേസമയം എസ്ബിഐ ഇഷ്യുചെയ്ത ക്രെഡിറ്റ് കാര്‍ഡുകളുടെ എണ്ണം 66640 ആയി കുറഞ്ഞു.
ഐസിഐഐസിഐ ബാങ്ക് 67664 കാര്‍ഡുകളും ആക്‌സിസ് ബാങ്ക് 1.22 ലക്ഷം കാര്‍ഡുകളും കൊടക് മഹീ്ന്ദ്ര ബാങ്ക് 1759 കാര്‍ഡുകളും നല്‍കി.
ഇടത്തരം ബാങ്കുകളായ ഐഡിഎഫ്‌സി ഫസ്റ്റ് ബാങ്കും ഫെഡറല്‍ ബാങ്കും യഥാക്രമം 86,000 കാര്‍ഡുകളും 84000 കാര്‍ഡുകള്‍ വിതരണം ചെയ്തിട്ടുണ്ട്. ഇരു ബാങ്കുകളും കാര്‍ഡ് വിതരണത്തില്‍ പുരോഗതി രേഖപ്പെടുത്തി.
സുരക്ഷിതമല്ലാത്ത വായ്പകളില്‍ ബാങ്കുകളുടെ ആത്മവിശ്വാസം വര്‍ദ്ധിച്ചുവെന്നാണ് കാര്‍ഡുകളുടെ എണ്ണം വ്യക്തമാക്കുന്നത്.