
ന്യൂഡല്‍ഹി: വിദേശയാത്രയ്ക്കിടെ നടത്തുന്ന ക്രെഡിറ്റ് കാര്‍ഡ് പെയ്മന്റുകള്‍ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ റെമിറ്റന്‍സ് സ്‌ക്കീമില്‍ (എല്‍ആര്‍എസ്) പെടുത്തും. ടിസിഎസ് (ടാക്‌സ് കളക്ടഡ് അറ്റ് സോഴ്‌സ്) ബാധകമാക്കുന്നതിനാണ് ഇത്.ധനകാര്യബില്‍ 2023 അവതരിപ്പിക്കവേ ധനമന്ത്രി നിര്‍മ്മല സീതാരാമനാണ് ഇക്കാര്യം വ്യക്തമാക്കിയത്.
വിദേശ പര്യടനങ്ങളിലെ പെയ്മന്റുകള്‍ എല്‍ആര്‍എസില്‍ രജിസ്റ്റര്‍ ചെയ്യപ്പെടുന്നില്ലെന്നും ഇതുവഴി ടിസിഎസില്‍ നിന്നും അവ രക്ഷപ്പെട്ടേയ്ക്കാമെന്നും മന്ത്രി വിശദീകരിച്ചു. എല്‍ആര്‍എസ് വഴി വിദേശത്തേയ്ക്ക് പണമയക്കുന്നതിന് 20 ശതമാനം ടിസിഎസാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്.
ജുലൈ 1 മുതലാണ് നികുതി പ്രാബല്യത്തില്‍ വരിക. വിദ്യാഭ്യാസ,മെഡിക്കല്‍ ചെലവുകള്‍ക്ക് കിഴിവുണ്ട്. 7 ലക്ഷം രൂപ വരെയുള്ള പണമയക്കലിന് 5 ശതമാനം മാത്രമായിരുന്നു നേരത്തെ ടിസിഎസ്.