ജിഎസ്ടി പരിഷ്‌ക്കരണം ധനക്കമ്മി ലക്ഷ്യം കൈവരിക്കുന്നതില്‍ നിന്നും കേന്ദ്രസര്‍ക്കാറിനെ തടയില്ല-റിപ്പോര്‍ട്ട്‌യുഎസിലേയ്ക്കുള്ള ഇന്ത്യയുടെ കയറ്റുമതിയില്‍ വര്‍ദ്ധനഎസ്ആന്റ്പിയുടെ റേറ്റിംഗ് വര്‍ദ്ധന കുറഞ്ഞ നിരക്കില്‍ വായ്പയെടുക്കാന്‍ രാജ്യത്തെ സഹായിക്കും100 കാര്‍ഷിക ജില്ലകളെ ശാക്തീകരിക്കാന്‍ കേന്ദ്രസര്‍ക്കാര്‍, 24,000 കോടി രൂപ വകയിരുത്തുംജിഎസ്ടി പരിഷ്‌ക്കരണം: പത്തിലൊന്ന് നിത്യോപയോഗ വസ്തുക്കളുടെ വില കുറയും

വാണിജ്യ പേപ്പറുകള്‍ വഴിയുള്ള ധനസമാഹരണത്തില്‍ 20% വര്‍ദ്ധനവ്

മുംബൈ: 2026 സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പാദത്തില്‍ ഇന്ത്യന്‍ കോര്‍പ്പറേറ്റുകള്‍ വാണിജ്യ പേപ്പറുകള്‍ (സിപി) വഴിയുള്ള ഹ്രസ്വകാല ധനസമാഹരണം വര്‍ദ്ധിപ്പിച്ചു. കോര്‍പറേറ്റ് സിപി ഇഷ്യു 20 ശതമാനമാണ് ഉയര്‍ന്നത്. റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ(ആര്‍ബിഐ) നിരക്ക് കുറച്ചതിനെത്തുടര്‍ന്ന് വായ്പാ ചെലവുകള്‍ കുറഞ്ഞതാണ് കാരണം.

ക്ലിയറിങ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ (സിസിഐഎല്‍) പുറത്തുവിട്ട കണക്കുകള്‍ പ്രകാരം, കോര്‍പ്പറേറ്റ് സിപി ഇഷ്യൂകള്‍ 2026 സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പാദത്തില്‍ 4.54 ലക്ഷം കോടി രൂപയായാണ് വര്‍ദ്ധിച്ചത്. 2025 സാമ്പത്തിക വര്‍ഷത്തിലെ ആദ്യ പാദത്തില്‍ ഇത് 3.81 ലക്ഷം കോടി രൂപയും 2025 സാമ്പത്തിക വര്‍ഷത്തിലെ നാലാം പാദത്തില്‍ 4.39 ലക്ഷം കോടി രൂപയുമായിരുന്നു.

യഥാക്രമം 20 ശതമാനവും 4 ശതമാനവും വര്‍ധനവ്. 2026 സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പാദത്തിലെ മൊത്തം ഫണ്ടിന്റെ ഏകദേശം 27 ശതമാനവും നാഷണല്‍ ബാങ്ക് ഫോര്‍ അഗ്രികള്‍ച്ചര്‍ ആന്‍ഡ് റൂറല്‍ ഡെവലപ്മെന്റ് (നബാര്‍ഡ്), ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍, സ്മോള്‍ ഇന്‍ഡസ്ട്രീസ് ഡെവലപ്മെന്റ് ബാങ്ക് ഓഫ് ഇന്ത്യ (സിഡ്ബിഐ), റിലയന്‍സ് ജിയോ ഇന്‍ഫോകോം, റിലയന്‍സ് റീട്ടെയില്‍ വെഞ്ച്വേഴ്സ് എന്നീ അഞ്ച് കോര്‍പറേറ്റുകളാണ് സമാഹരിച്ചത്.

നബാര്‍ഡ് 32,000 കോടി രൂപ സ്വരൂപിച്ചപ്പോള്‍ ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ 27,200 കോടി രൂപയും സിഡിബിഐ 22,100 കോടി രൂപയും റിലയന്‍സ് ജിയോ ഇന്‍ഫോകം 20,200 കോടി രൂപയും റിലയന്‍സ് റീട്ടെയല്‍ വെഞ്ച്വേഴ്‌സ് 18,700 കോടി രൂപയും സമാഹരിച്ചു.

കമ്പനികള്‍ അവരുടെ പ്രവര്‍ത്തന മൂലധനം അല്ലെങ്കില്‍ ഹ്രസ്വകാല ധനസഹായ ആവശ്യങ്ങള്‍ നിറവേറ്റുന്നതിനായി പുറപ്പെടുവിക്കുന്ന ഈടില്ലാത്ത, ഹ്രസ്വകാല കടപത്രങ്ങളാണ് വാണിജ്യ പേപ്പറുകള്‍. ഡിസ്‌ക്കൗണ്ട് വിലയില്‍ ഇഷ്യു ചെയ്ത് യഥാര്‍ത്ഥ വിലയില്‍ അവ റെഡീം ചെയ്യപ്പെടുന്നു. നിക്ഷേപ സ്ഥാപനങ്ങളാണ് പ്രധാന നിക്ഷേപകര്‍.

X
Top