ഇന്ത്യയിൽ നിന്ന് ‘എണ്ണ’ ഇറക്കുമതി കൂട്ടി റഷ്യഇന്ത്യയടക്കം 60 രാജ്യങ്ങൾക്ക് ഇറക്കുമതി തീരുവ കൂട്ടി ട്രംപ്; 10 മുതൽ 12.5 വരെ ശതമാനം അധിക കസ്റ്റംസ് തീരുവഇന്ത്യയുടെ ഇലക്‌ട്രോണിക്സ് നിർമാണ മേഖലയിൽ വൻ വളർച്ചകേരളത്തിന്റെ റെയിൽവേ ബജറ്റ് വിഹിതത്തിൽ പത്തിരട്ടി വർധനയുദ്ധവും ദുർബല മൺസൂണും ആശങ്ക; പ്രതിസന്ധിയിലും ഇന്ത്യ തളരില്ലെന്ന് ആർബിഐ

ഇറക്കുമതി ഉൽപന്നങ്ങൾക്ക് വിലകൂട്ടി കാണിച്ചതിന് അദാനിക്കെതിരെ അന്വേഷണത്തിന് നിർദേശം

ന്യൂഡൽഹി: ഗൗതം അദാനിയുടെ ഉടമസ്ഥതയിലുള്ള അദാനി ഗ്രൂപ്പിനും എസ്സാർ ഗ്രൂപ്പിനും എതിരായ ആരോപണങ്ങൾ പരിശോധിക്കാൻ സി.ബി.ഐക്കും ഡയറക്ടറേറ്റ് ഓഫ് റവന്യു ഇന്റലിജൻസിനും നിർദേശം നൽകി ഡൽഹി ഹൈകോടതി.

കൽക്കരിയും ഉപകരണങ്ങളും ഇറക്കുമതി ചെയ്തപ്പോൾ ഇവയുടെ വില കൂട്ടി കാണിച്ചുവെന്ന ആരോപണത്തിലാണ് ഊർജ കമ്പനികൾക്കെതിരായ പരാതി പരിശോധിക്കാൻ നിർദേശം നൽകിയത്. ഇക്കാര്യത്തിൽ നിയമപരമായ പരിശോധനകൾ കേന്ദ്രഏജൻസികൾ നടത്തണമെന്നാണ് കോടതി നിർദേശം.

ഇതുമായി ബന്ധപ്പെട്ട പൊതുതാൽപര്യ ഹരജികൾ പരിഗണിക്കുമ്പോഴാണ് നിർദേശം. അഡ്വക്കറ്റ് പ്രശാന്ത് ഭൂഷണും ഹർഷ് മാന്ദേറുമാണ് പൊതുതാൽപര്യ ഹരജികൾ ഫയൽ ചെയ്തത്.

ഊർജകമ്പനികളുടെ ക്രമക്കേടുകളെ കുറിച്ചുള്ള ഡി.ആർ.ഐ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ പ്രത്യേക അന്വേഷണസംഘം രൂപീകരിക്കണമെന്നാണ് ഹരജിയിലെ ആവശ്യം.

കഴിഞ്ഞ മാസം അദാനി ഗ്രൂപ്പിനെതിരായ അന്വേഷണം വീണ്ടും തുടങ്ങാൻ ഡി.ആർ.ഐ സുപ്രീംകോടതിയോട് അനുമതി തേടിയിരുന്നു. ഇറക്കുമതി ചെയ്ത കൽക്കരിയുടെ വില കൂട്ടി കാണിച്ചുവെന്നതിലാണ് അന്വേഷണം. ഇതിനായി സിംഗപ്പൂരിൽ നിന്നും തെളിവുകൾ ശേഖരിക്കാനും അനുമതി തേടിയിരുന്നു.

2016 മുതൽ ഡി.ആർ.ഐ അദാനിയുടെ പുറകേയുണ്ട്. ഇന്തോനേഷ്യയിൽ നിന്നും ഇറക്കുമതി ചെയ്ത കൽക്കരിക്ക് അദാനി ഗ്രൂപ്പ് അമിതവില കാണിച്ചുവെന്ന ആരോപണത്തിലാണ് അന്വേഷണം നടക്കുന്നത്.

സിംഗപ്പൂർ വഴി നടന്ന ഇടപാടിന്റെ രേഖകൾ അവിടെ നിന്നും കണ്ടെത്താനാണ് ഡി.ആർ.ഐ ശ്രമം.

X
Top